പന്തീരാങ്കാവ് ∙ ദേശീയ പാത 66 ൽ വാഹന അപകടത്തിൽ പരുക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെ ഇനി നട്ടം തിരിയില്ല. ബൈപ്പാസിൽ പലപ്പോഴും പരുക്കേറ്റവർ രക്തം വാർന്നു കിടന്ന സംഭവങ്ങൾ വാർത്തയായിരുന്നു.
ദേശീയപാതയിൽ അപകടങ്ങളുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനത്തിനായി പന്തീരാങ്കാവ് ഇരങ്ങല്ലൂർ കൂടത്തുംപാറ ടോൾപ്ലാസയിൽ രണ്ട് ആംബുലൻസുകൾ സജ്ജമാക്കി. വെങ്ങളം രാമനാട്ടുകര ദേശീയ പാതയിൽ അപകടത്തിൽപ്പെട്ട
വാഹനങ്ങൾ പാതയിൽ നിന്ന് നീക്കം ചെയ്യുന്നതിന് പിക്കപ്പ് വാനുകളും തയാറാക്കി.
ദേശീയ പാത അതോറിട്ടിയുടെ ഈ വാഹന സേവനം തികച്ചും സൗജന്യമാണ്. ടോൾ ഫ്രീ നമ്പറായ 1033 ലാണ് വിളിച്ച് അറിയിക്കേണ്ടത്.
ഇത്തരത്തിൽ അപകടങ്ങൾ അറിയിക്കുമ്പോൾ ദേശീയപാതയുടെ വശങ്ങളിൽ നൂറു മീറ്റർ ഇടവിട്ട് മഞ്ഞയിൽ കറുപ്പ് അക്കങ്ങളിൽ രേഖപ്പെടുത്തിയ നമ്പർ കൂടി അറിയിച്ചാൽ അതിവേഗം സ്ഥലത്ത് എത്തിച്ചേരാനാകുമെന്ന് ബന്ധപ്പെട്ട ജീവനക്കാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]