കോഴിക്കോട്∙ വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിൽ തിരോധാന കേസിലെ 3 പ്രതികളെയും ഇന്നലെ എലത്തൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മൂന്നു പ്രതികളെയും ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്യൽ തുടരുകയാണ്.
എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത്, എസ്ഐ വി.ടി.ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ഇന്നു കൂടുതൽ ചോദ്യം ചെയ്യും. രണ്ടാം പ്രതി രഞ്ജിത്തിനെ, വിജിലിനെ കെട്ടിത്താഴ്ത്തിയ സരോവരം ബയോപാർക്കിലെ ചതുപ്പിൽ ഇന്നലെ വൈകിട്ട് എത്തിച്ചു തെളിവെടുത്തു. അസ്ഥി ഒഴുക്കിയ വരക്കൽ ബീച്ചിലും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
3 പ്രതികളുടെയും രക്ത സാംപിൾ ലഹരിപരിശോധനയ്ക്ക് ഇന്നലെ എടുത്തു. പ്രതികൾ മൂന്നുപേരും കുറ്റകൃത്യം നടന്നെന്നു പറയുന്ന സമയത്ത് ലഹരി ഉപയോഗിച്ചതായി മൊഴി നൽകിയിരുന്നു.
ലഹരി സാന്നിധ്യം കണ്ടെത്താനാണു രക്ത പരിശോധന. 3 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]