ഒളവണ്ണ∙ സന്ധ്യ മയങ്ങുന്നതോടെ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം. പഞ്ചായത്തിലെ ബോട്ടാണിക്കൽ ഗാർഡനിലേക്കുള്ള റോഡ് ലഹരി ഉപയോഗിക്കുന്നവരുടെ ഇടമായി മാറി.
ദൂരസ്ഥലങ്ങളിൽനിന്നു പോലും ഒട്ടേറെപ്പേരാണ് എത്തുന്നത്. തെരുവുവിളക്കുകൾ തെളിയാത്തതും ഇവർക്കു സൗകര്യമാണ്.
റോഡരികിൽ ഉപേക്ഷിച്ച ബസുകളിലും ഇവർ തമ്പടിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ലഹരിക്ക് അടിപ്പെട്ടവർ സംഘംതിരിഞ്ഞു സംഘർഷമുണ്ടായി.
ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തല പൊട്ടി. പൊലീസ് എത്തിയപ്പോൾ സംഘം ഇരുചക്രവാഹനങ്ങളിൽ കയറി കടന്നുകളഞ്ഞു. അക്രമസംഭവങ്ങൾ പതിവായതോടെ രാത്രി ഇതു വഴി പോകാൻ ഭയമാണ്.
സ്ഥലത്ത് പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]