
കോഴിക്കോട് ∙ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘വർണപ്പകിട്ട്’ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ പ്രചാരണാർഥം കോഴിക്കോട് ബീച്ചിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫ്ലാഷ്മോബ്, ഫോട്ടോ പോയിന്റ് അനാച്ഛാദനം, ഹാൻഡ് ബാൻഡ് വിതരണം തുടങ്ങിയ പരിപാടികളാണ് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തിൽ നടന്നത്.
ഈ മാസം 21, 22, 23 തീയതികളിലാണ് കോഴിക്കോട്ട് ട്രാൻസ്ജെൻഡർ കലോത്സവം അരങ്ങേറുന്നത്. ദേശീയ സെമിനാർ, ഫിലിം ഫെസ്റ്റിവൽ, കലാമത്സരങ്ങൾ എന്നിവ കലോത്സവത്തിന്റെ ഭാഗമായി നടക്കും.
പരിപാടിയിൽ സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ്, ജില്ലാ സാമൂഹികനീതി ഓഫിസർ അഞ്ജു മോഹൻ, കെഎസ്എസ്എം റീജനൽ ഡയറക്ടർ ഡോ. സൗമ്യ, പ്രൊബേഷൻ ഓഫിസർ പി.എൻ.
ശരണ്യ, എൻഎസ്എസ് ജില്ലാ കോഓഡിനേറ്റർ ഡോ. ഫസീൽ അഹമ്മദ്, പ്രൊബേഷൻ അസിസ്റ്റൻ്റ് പി.സജീർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]