
കോഴിക്കോട് ∙ മെഡിക്കൽ കോളജ് പിഎംഎസ്എസ്വൈ ബ്ലോക്കിൽ അഗ്നിസുരക്ഷാ സംവിധാനത്തിന്റെ പ്രഷർ ലൈനിലെ ചോർച്ച കണ്ടെത്തി പരിഹരിച്ചു. രണ്ടാഴ്ച നീണ്ട
പരിശോധനയ്ക്കു ശേഷമാണു കെട്ടിടത്തിന്റെ കിഴക്കു ഭാഗത്ത് പൈപ് ലൈനിൽ ചോർച്ച കണ്ടെത്തിയത്. ഇവിടെ 25 മീറ്ററോളം നീളത്തിൽ പുതിയ പൈപ്പ് ലൈനും ഹൈഡ്രന്റും മാറ്റി സ്ഥാപിച്ചു.
പ്രഷർ പൈപ്പ് ലൈനിൽ മിനിമം 8 ബാർ പ്രഷറാണു വേണ്ടത്.
ഇത് 7 പോയിന്റിൽ എത്തുമ്പോൾ ഓട്ടമറ്റിക് ആയി ജോക്കി പമ്പ് ഓണാകും. ആറിലേക്കു പോയാൽ ഇലക്ട്രിക് പമ്പും ഡീസൽ പമ്പും ഓണാകുന്നതാണ് ഫയർ സുരക്ഷാ സംവിധാനത്തിന്റെ പ്രവർത്തനം.
ചോർച്ചയെ തുടർന്നു 10 മിനിറ്റു പോലും 7 പോയിന്റ് വെള്ളം നിലനിൽക്കാത്ത അവസ്ഥയായിരുന്നു. പ്രഷർ ഏഴിൽനിന്നു കുറയുന്നത് അനുസരിച്ച് മോട്ടർ ഓട്ടമറ്റിക്കായി പ്രവർത്തിക്കും.
ഇത്തരത്തിൽ ഓരോ 10 മിനിറ്റിലും മോട്ടർ പ്രവർത്തിക്കുന്നത് മോട്ടർ തകരാറിലാകാനും ഇടയാക്കുമായിരുന്നു.
ചോർച്ച കണ്ടെത്തി പരിഹരിച്ചതോടെ ഇതിനെല്ലാം പരിഹാരമായി. ഇന്നലെ വൈകിട്ടോടെ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി അഗ്നിസുരക്ഷാ സംവിധാനം പരിശോധിച്ചു. ഇതു പ്രകാരം ഉടനെ കലക്ടർക്ക് റിപ്പോർട്ട് നൽകും.
സാങ്കേതിക സമിതിയുടെ റിപ്പോർട്ടു കൂടി കലക്ടർക്കു ലഭിച്ച ശേഷമേ അത്യാഹിത വിഭാഗം തുറക്കാൻ നടപടിയെടുക്കുക. സർക്കാർ തലത്തിലും തീരുമാനം വരണം.
മേയ് രണ്ടിനും അഞ്ചിനുമാണു രണ്ടു തവണ തീപിടിത്തമുണ്ടായത്.
തുടർന്ന് കെട്ടിടം പൂർണമായും അടച്ചിട്ടു. മെഡിക്കൽ കോളജിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സമയ ബന്ധിതമായി നടത്തിയ പ്രവർത്തനങ്ങളെ തുടർന്നാണു കെട്ടിടം വീണ്ടും തുറക്കാനാവശ്യമായ ഒരുക്കം പൂർത്തിയായത്.
അത്യാഹിത വിഭാഗം ഉൾപ്പെടെ പിഎംഎസ്എസ്വൈ ബ്ലോക്കിലെ 4 നിലകളാണ് ആദ്യം തുറക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]