
കടലുണ്ടി∙ തീരദേശ പാതയിൽ കടലുണ്ടിക്കടവ് പാലം ഉപരിതലത്തിലെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. പാലത്തിന്റെ മധ്യഭാഗത്താണ് ഏറെ ദൂരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള മാർഗം അടഞ്ഞതാണ് പ്രതിസന്ധി. ചെറിയൊരു മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. വാഹനങ്ങൾ പോകുമ്പോൾ നടപ്പാതയിലൂടെ സഞ്ചരിക്കുന്നവരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നു.
റോഡിൽ വെള്ളം തളം കെട്ടിയത് വാഹനയാത്രക്കാർക്കും ഭീഷണിയാണ്.
വെള്ളക്കെട്ട് കണ്ടു വാഹനങ്ങൾ റോഡിനു നടുവിലൂടെ പോകുന്നത് അപകട സാധ്യത ഉയർത്തുന്നു.
പാലത്തിന്റെ ഉപരിതലത്തിൽ പതിക്കുന്ന മഴവെള്ളം പാതയോരത്തെ ദ്വാരത്തിലൂടെ താഴേക്കായിരുന്നു പതിച്ചിരുന്നത്. മഴക്കാലം ശുചീകരണം നടത്താത്തതിനാൽ വെള്ളം ഒഴുകിയ ദ്വാരം മണ്ണടിഞ്ഞു.
ഇതാണു പാലത്തിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. പലയിടത്തും പുല്ലു പടർന്നു വ്യാപിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]