
കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്:
കൂരാച്ചുണ്ട് ∙ കെഎസ്ഇബി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കയം ഡാം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം ഷട്ടറുകൾ തുറന്ന് കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കുന്നതിന്റെ രണ്ടാംഘട്ട
മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 758.05 മീറ്ററിൽ ജലം എത്തുമ്പോൾ ഷട്ടറുകൾ തുറക്കും.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7– 3: കോട്ടയ്ക്കൽ, കൊടപ്പുറം, പട്ടിണിക്കര, ആനപ്പാറ, ആനപ്പാറ ടവർ ട്രാൻസ്ഫോമർ പരിധി.
∙ 7.30 – 4: അണേല മിൽ, കാക്രട്ട് കുന്നുമ്മൽ, പടന്നയിൽ, കോമച്ചൻ കണ്ടി, വാലിക്കണ്ടി, ആയാവിൽ, തോട്ടോളി താഴ, പറയച്ചാൽ. ∙ 8 – 5.30: നാഗാളികാവ്, പുത്തൂർ.
ഇന്ന് ഗതാഗത തടസ്സം
വടകര∙ വള്ളിക്കാട്–കാട്ടിൽമുക്ക് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു വാഹന ഗതാഗതം തടസ്സപ്പെടും.
അധ്യാപക നിയമനം
വടകര∙ കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമന കൂടിക്കാഴ്ച 21ന് 10ന്.
0496–2536125.
സീറ്റ് ഒഴിവ്
വടകര∙ മടപ്പള്ളി ഗവ. കോളജിൽ ബിരുദം ഒന്നാം സെമസ്റ്റർ ആർട്സ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ എസ്സി, എസ്ടി, എൽസി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്.
നാളെ 11ന് ഹാജരാകണം. 9188900231.
കോഴിക്കോട്∙ ക്രിസ്ത്യൻ കോളജിൽ വിവിധ എയ്ഡഡ് ബിരുദ കോഴ്സുകളിൽ ഭിന്നശേഷി, ലക്ഷദ്വീപ്, സ്പോർട്സ്, കമ്യൂണിറ്റി (സിഎസ്ഐ–എസ്ഐയുസി) ക്വാട്ടകളിൽ സീറ്റുകൾ ഒഴിവുണ്ട്. നാളെ രാവിലെ 10ന് എത്തണം. 04952765679
അഭിമുഖം നാളെ
ചേളന്നൂർ∙ എസ്എൻജി കോളജിൽ ഒന്നാം വർഷ ബിഎ ഇംഗ്ലിഷ്, ബിഎ മലയാളം, ബിഎ ഇക്കണോമിക്, ബിഎസ്സി ബോട്ടണി എസ്ടി വിഭാഗത്തിലും ബിഎസ്സി ഫിസിക്സ്, ബിഎസ്സി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ എസ്സി, എസ്ടി വിഭാഗത്തിൽ നാളെ രാവിലെ 10 ന് അഭിമുഖം നടത്തും.
അഭിമുഖം 25ന്
കോഴിക്കോട്∙ ഈസ്റ്റ്ഹിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് 25ന് രാവിലെ 11ന് അഭിമുഖം. 9446443307
അഭിമുഖം 29ന്
അത്തോളി∙ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഡോക്ടറെ നിയമിക്കുന്നു.
അഭിമുഖം 29ന് രാവിലെ 11ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]