കോഴിക്കോട് ∙ ഗൾഫ് യുദ്ധം റോഡ് നിർമാണത്തെയും ബാധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങൾ കുറഞ്ഞതോടെ, ടാറിനു വില വൻ തോതിൽ വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്.
ഒരാഴ്ചയ്ക്കകം ടാർ വിതരണം നിർത്തേണ്ടി വരുന്ന സ്ഥിതിയുണ്ട്. ബാരലിന് 8500 രൂപയായിരുന്ന ടാർ വില, ചൊവ്വാഴ്ച 10,500 രൂപയും ഇപ്പോൾ 11,000 രൂപയുമായി ഉയർന്നു.
പിവിസി പൈപ്പുകളുടെ വിലയിലും വൻ വർധനയുണ്ടായതായി കരാറുകാർ പറയുന്നു.
ദേശീയപാതയും മാനാഞ്ചിറ– മലാപ്പറമ്പ്– വെള്ളിമാടുകുന്ന് 4 വരിപ്പാതയുമടക്കം കോഴിക്കോട് ജില്ലയിൽ ഒട്ടേറെ റോഡ് നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന സമയത്ത് ടാർ ലഭ്യതയിലുണ്ടാകുന്ന കുറവ് കനത്ത തിരിച്ചടിയാണ്. പലേടത്തും നിർമാണം മന്ദഗതിയിലായതായി കരാറുകാർ പറഞ്ഞു.
ടാറിന്റെയും പൈപ്പുകളുടെയും വില കുത്തനെ വർധിച്ചതു തങ്ങൾക്കു കനത്ത സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് ഓൾ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജന.
സെക്രട്ടറി പി.നാഗരത്നൻ പറഞ്ഞു. ഇതുസംബന്ധിച്ച് ഫെഡറേഷൻ മരാമത്തു വകുപ്പു മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്കു മടങ്ങിയതും റോഡ് നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഗവ. കരാറുകാരുടെ റജിസ്ട്രേഷൻ ഫീസ് വർധന പിൻവലിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വലിയ വർധനയാണ്. ട്രഷറിയിൽ നിന്നു പണം ലഭിക്കാൻ കാലതാമസമുണ്ട്.
10 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ ട്രഷറിയിൽ നിന്നു പാസാക്കുന്നില്ല. 19 മാസത്തെ കുടിശികയുണ്ട്.
– ഫെഡറേഷൻ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

