കോഴിക്കോട് ∙ 2026-ലെ ശ്രാവസ്തി കവിതാപുരസ്കാരം വി.വി.ഷാജുവിന്റെ ‘സൊമാറ്റോ ഡെലിവറി ബോയ്’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കവിതാ നിരൂപകനും വിവർത്തകനുമായ ഡോ.
പി.സുരേഷ് അധ്യക്ഷനും കവിയും ഗ്രന്ഥകാരിയും കോളജ് അധ്യാപികയുമായ വി.നൂറ, കവിയും അധ്യാപകനുമായ വിഷ്ണുപ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകരുടെയും വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും കൂട്ടായ്മയായ ‘ശ്രാവസ്തി’, മലയാള വിഭാഗത്തിലെ അധ്യാപകനും ചിന്തകനുമായിരുന്ന ഡോ.
പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് ശ്രാവസ്തി കവിതാപുരസ്കാരം. 2023, 2024, 2025 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാ സമാഹാരങ്ങളിൽ നിന്നാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

