കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പത്തനംതിട്ട
സ്വദേശി നൂറനാട് പാലവിളയിൽ വീട്ടിൽ അശ്വിൻ എസ്. രാജിനെ (33) ആണ് ഫറോക്ക് പൊലീസ് പിടികൂടിയത്.
2022 നവംബർ മാസം മുതൽ മൂന്ന് വർഷത്തോളം പലതവണകളായി ലൈംഗിക അതിക്രമത്തിന് വിധേയാക്കുകയായിരുന്നു എന്നാണ് കേസ്. അതിജീവിതയ്ക്ക് സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അതിജീവിതയെ മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു.
ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്.
ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിനി, ഗ്രേഡ് സബ് ഇൻസ്പെക്ടർ ലതീഷ് കുമാർ, സിപിഒ. ജാസിൽ, ഹോം ഗാർഡ് പ്രബിൻ, ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ, സിപിഒ അനുജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

