കോഴിക്കോട് ∙ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല വ്യവസായ ഉൽപന്ന പ്രദർശന-വിപണന മേളയ്ക്ക് (എംഎസ്എംഇ എക്സിബിഷൻ) തുടക്കമായി. ജനുവരി 22 വരെ കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡ്സിലാണ് മേള നടക്കുന്നത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉൽപന്നങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണ് മേള ഒരുക്കിയത്.
ഭക്ഷ്യവസ്തുക്കൾ, മില്ലറ്റ് ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, കോസ്മെറ്റിക് ഉൽപന്നങ്ങൾ, സോളർ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ ഉൽപന്നങ്ങൾ, മാലിന്യ സംസ്കരണ ഉപകരണങ്ങൾ തുടങ്ങിയവ സംരംഭകരിൽനിന്ന് നേരിട്ട് വാങ്ങുന്നതിനും ഓർഡറുകൾ നൽകുന്നതിനും അവസരം ഉണ്ടാകും. മേളയുടെ ഭാഗമായി ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.
പ്രവേശനം സൗജന്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

