കോഴിക്കോട് ∙ ചേളന്നൂർ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് തട്ടുകട ഒരുക്കി.
എൻഎസ്എസ് തനത് പദ്ധതിയായ ‘പ്രഭ’ യുടെ ഭാഗമായി സഹപാഠിക്ക് വീൽചെയർ നൽകാനുള്ള തുക സമാഹരണത്തിന് വേണ്ടിയാണ് തട്ടുകട ഒരുക്കിയത്.
വൊളണ്ടിയർമാർ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുക്കിയത്. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ജേതാവും, കാക്കൂർ എസ്.എച്ച് ഒയുമായ സജു എബ്രഹാം തട്ടുകട
ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.
കെ ഷീജ, പ്രധാനാധ്യാപിക പി.ജൂലി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എ. കെ.
പ്രവീഷ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]