ബാലുശ്ശേരി ∙ കിനാലൂർ ജിയുപി സ്കൂൾ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു. 1927ൽ ആരംഭിച്ച സ്കൂൾ പനങ്ങാട് പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയവുമാണ്. വാടകക്കെട്ടിടത്തിലും അതിനോടു ചേർന്ന സ്വന്തം സ്ഥലത്തുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
പഴയ വാടകക്കെട്ടിടത്തിനു ഫിറ്റ്നസ് ലഭിക്കാതായതോടെ അത് പൊളിച്ചു മാറ്റേണ്ടി വന്നു.പുതിയ കെട്ടിടം നിർമിച്ചു നൽകണമെന്ന് പഞ്ചായത്ത് കെട്ടിട ഉടമയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നിരസിച്ചതോടെയാണു പ്രതിസന്ധി രൂക്ഷമായത്.
പഴയ ഓടിട്ട കെട്ടിടം ഇപ്പോൾ പൊളിച്ചു മാറ്റുകയാണ്.
സ്വന്തം സ്ഥലവും വാടക സ്ഥലവും ഉൾപ്പെടെ 36 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഇതിൽ 10 സെന്റ് 2003– 04 വർഷത്തിൽ ജനകീയ പങ്കാളിത്തത്തോടെ വില കൊടുത്ത് വാങ്ങിയതാണ്.
ഈ സ്ഥലത്ത് സർക്കാർ ഫണ്ട് വിനിയോഗിച്ച് നിർമിച്ച കെട്ടിടത്തിലാണ് 10 ക്ളാസ് മുറികളും ഓഫിസും പ്രവർത്തിക്കുന്നത്. വാടകക്കെട്ടിടം പൊളിച്ചതോടെ, അവിടെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ നടത്തുക വലിയ പ്രയാസമായി മാറിയിട്ടുണ്ട്.
ബദൽ സംവിധാനങ്ങൾ ഒരുക്കിയാണ് പരിഹാരം കാണുന്നത്.
പഠന പാഠ്യേതര രംഗങ്ങളിൽ മികവു പുലർത്തുന്ന സ്കൂളിനു അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. സ്കൂൾ തുടങ്ങി 98 വർഷം പിന്നിടുമ്പോഴും കിനാലൂർ ജിയുപി സ്കൂൾ സ്ഥല പരിമിതിയിൽ വലയുകയാണ്.
ഇതിനു പരിഹാരമായി മതിയായ സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ വികസന സമിതി സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

