തിരുവനന്തപുരം∙ പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാതയുടെ ഇൻവെസ്റ്റിഗേഷൻ ഏറെക്കുറേ പൂർത്തീകരിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ വനേതര ഭാഗത്തു ജിപിഎസ് സർവേയും വനത്തിൽ ലിഡാർ (ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്) കം ഡ്രോൺ സർവേയുമാണു നടത്തിയത്.
വയനാട് പടിഞ്ഞാറത്തറ ഭാഗത്തു വനത്തിൽ 6.5 കിലോമീറ്ററും വനേതര ഭാഗത്ത് 10 കിലോമീറ്ററും സർവേ നടത്തി. കോഴിക്കോട് പൂഴിത്തോട്ടിൽ വനേതര ഭാഗത്ത് 5 കിലോമീറ്ററും വനത്തിൽ 3 കിലോമീറ്ററും സർവേ നടത്തി.
സർവേ പൂർത്തിയാകുന്നതിന്റെ മുറയ്ക്ക്, അടുത്ത ഘട്ടത്തിലേക്കു കടക്കാനാണു തീരുമാനം.
അലൈൻമെന്റിന്റെ അംഗീകാരത്തിനു ശേഷം വിശദ പദ്ധതിരേഖ തയാറാക്കും. ഇതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. ടി.പി.രാമകൃഷ്ണൻ എംൽഎയുടെ ഉപക്ഷേപത്തിനുള്ള മറുപടിയിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.‘മന്ത്രി ഒ.ആർ.കേളു 2024 ജനുവരി 30ന് റോഡുമായി ബന്ധപ്പെട്ട
ഉപക്ഷേപം ഉന്നയിച്ചിരുന്നു. ടി.പി.രാമകൃഷ്ണനും റോഡിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു.
റോഡിന്റെ സാധ്യതാപഠനം നടത്തുന്നതിന് അക്കൊല്ലം മാർച്ചിൽ 1.5 കോടി രൂപ അനുവദിച്ചു. വനത്തിനകത്ത് റോഡിനെ കുറിച്ചു പഠനം നടത്താൻ വനം വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു.
വനം മന്ത്രിയുമായി നേരിട്ടു സംസാരിച്ചാണ് അനുമതി നേടിയത്. വയനാട് ജില്ലയിലെ ഗതാഗതത്തിനു വലിയ പരിഗണനയാണു സർക്കാർ നൽകുന്നത്. നടക്കില്ലെന്നു കരുതിയ തുരങ്കപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വയനാട് ചുരത്തിന്റെ വളവ് നികത്താൻ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്.’ ഉപക്ഷേപത്തിനുള്ള മറുപടിയിൽ പറയുന്നു.
ജനകീയ ക്യാംപെയ്നിനു തുടക്കം
കോഴിക്കോട്∙ പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാതയുടെ പൂർത്തീകരണത്തിനായുള്ള ജനകീയ ക്യാംപെയ്നിനു തുടക്കമായി.
റോഡ് പൂർത്തിയാക്കണമെന്ന ജനകീയ ആവശ്യമുന്നയിച്ചു മലയാള മനോരമ പ്രസിദ്ധീകരിച്ച പുതിയ പാത, പുതിയ സ്വപ്നം വാർത്താ പരമ്പരയുടെ തുടർച്ചയായി, ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഒപ്പു ശേഖരണത്തിനാണ് ഇന്നലെ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ടൗണിൽ തുടക്കമായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.
ഷാജൻ ഈറ്റത്തോട്ടം, രാജീവ് തോമസ്, ആവള ഹമീദ്, ജോർജ് കുമ്പളാനിക്കൽ, വർഗീസ് കോലത്തുവീട്ടിൽ, ബിജു ചെറുവത്തൂർ, ജോസ് പുളിന്താനം, ബോബൻ വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.ഒപ്പു ശേഖരണത്തിനു വയനാട് ജില്ലയിൽ ഇന്ന് തുടക്കമാകും. പടിഞ്ഞാറത്തറ ടൗണിലെ പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് ജനകീയ കർമസമിതിയുടെ അനിശ്ചിത കാല നിരാഹാരപ്പന്തലിൽ ഇന്ന് 11ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.
ബാലൻ ഉദ്ഘാടനം നിർവഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]