നാദാപുരം∙ ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുക്കിടാവിന് ഫയർ ഫോഴ്സ് സംഘം രക്ഷകരായി. വടയം കിഴക്കെ വളപ്പിൽ കുഞ്ഞബ്ദുല്ലയുടെ വീട്ടുവളപ്പിലെ 50 അടി താഴ്ചയുള്ളതും നിറയെ വെള്ളമുള്ളതുമായ കിണറ്റിൽ കുരിയേരി പൊയിൽ അന്ത്രു ഹാജിയുടെ 2 വയസ്സുള്ള പശുക്കിടാവാണ് വീണത്. സീനിയർ ഫയർ ഓഫിസർ ഐ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ, ഫയർ ഓഫിസർമാരായ എൻ.എം. ലതീഷ്, കെ.കെ.ശിഖിലേഷ്, എ.കെ.ഷിഗിൻ ചന്ദ്രൻ എന്നിവർ കിണറിലിറങ്ങി ഒരു മണിക്കൂറിലേറെ നീണ്ട
ശ്രമത്തിനൊടുവിലാണ് സാഹസികമായി പശുവിനെ കരയ്ക്കു കയറ്റിയത്. ഫയർ ഓഫിസർ കെ.പി.ശ്യാംജിത്ത് കുമാർ, ഹോം ഗാർഡ് കെ.പി.
വിനീത് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]