
കോഴിക്കോട്∙ ശരിയായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ മരുന്നിന്റെ ആവശ്യം വരില്ലെന്നും ശരിയല്ലാത്ത ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ മരുന്നുകൊണ്ടുപോലും പ്രയോജനമുണ്ടാവില്ലെന്നും ഡോ.ഖാദർ വാലി പറഞ്ഞു. ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന ഡോ.ഖാദർവാലി രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ജില്ലയിൽ എത്തിയത്.
മില്ലറ്റ് ബോധനയജ്ഞത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇന്നലെ രാവിലെ മുക്കം ഹൈലൈഫ് ആശുപത്രിയിൽ അദ്ദേഹം മില്ലറ്റിന്റെ സന്ദേശവുമായി സന്ദർശനം നടത്തി.
ഖാദർവാലിയുടെ സന്ദർശനത്തിന്റെ ഭാഗമായി ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദേശീയ സെമിനാർ നടത്തി. ചെറുധാന്യങ്ങളുടെ കൃഷി, സംസ്കരണം, വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സാഹിത്യകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ടി.കെ.മക്ബൂൽ അധ്യക്ഷനായിരുന്നു. ഡോ.ഖാദർവാലി ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.
ഫുഡ് ടെക്നോളജി വിഭാഗം മേധാവി ടെസ്ന മാത്യു, ഷാജി ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.മുഹമ്മദ് കുഞ്ഞി, ഡോ.അനിൽകുമാർ, ഡോ.ശ്രീപ്രിയ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മില്ലറ്റ് സംരംഭകൻ മണികണ്ഠനെ ആദരിച്ചു.
തുടർന്ന് അത്തോളി കുടക്കല്ലിലെ മാണിക്യം കാളച്ചക്ക് സന്ദർശിച്ചു. കേരള ജൈവ കർഷക സമിതിയും മാണിക്യം ഫുഡ്സും നടത്തിയ മില്ലറ്റ് പഠനക്ലാസിൽ ഡോ.
ഖാദർവാലി വിഷയാവതരണം നടത്തി.
ജൈവകർഷക സമിതി സ്ഥാപകാംഗം ഉണ്ണി ഗോപാലൻ ഉദ്ഘാടനം ചെയ്തു.സി.കെ.രാജേഷ് അധ്യക്ഷനായിരുന്നു. എൻ.വി.തേജ, ഡോ.പത്മനാഭൻ ഉരാളൂങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.യാത്രയുടെ രണ്ടാംദിവസമായ ഇന്ന് രാവിലെ 10ന് കുന്നമംഗലം സിഡബ്ല്യുആർഡിഎമ്മിൽ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഭക്ഷണശൈലിയെക്കുറിച്ചും സംവാദങ്ങളും പുസ്തകപ്രകാശനവും നടക്കും.
ചെറുധാന്യ പ്രദർശനവും നടക്കും. പി.ടി.എ.റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് 5.30ന് വടകരയിൽ പൊതുസമ്മേളനത്തിലും പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]