
കോഴിക്കോട് ∙ ബീച്ച് ആശുപത്രി വളപ്പിലെ റോഡ് മരാമത്ത് വിഭാഗം ഏറ്റെടുക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഗവ.
ജനറൽ (ബീച്ച്) ആശുപത്രി വളപ്പിൽ സ്ഥാപിച്ച അമ്മത്തൊട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരന്നു മന്ത്രി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
അമ്മത്തൊട്ടിൽ രൂപകൽപന ചെയ്ത തോട്ട്ഫുൾ നേറ്റീവ് ആർക്കിടെക്ടിനുള്ള ഉപഹാരം പ്രിൻസിപ്പൽ ആർക്കിടെക്ട് തൗഫിൽ സലീമിനു മന്ത്രി സമ്മാനിച്ചു.
മുൻ എംഎൽഎ എ.പ്രദീപ് കുമാർ, വനിതാ ശിശുവികസന വകുപ്പ് ഓഫിസർ സബീന ബീഗം, കൗൺസിലർ കെ.റംലത്ത്, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ശ്രീജയൻ, എഎക്സി പി.ഉമൈബ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി, ജോയിന്റ് സെക്രട്ടറി മീരാദർശക്, വൈസ് പ്രസിഡന്റ് പി.സുമേശൻ, എക്സിക്യൂട്ടീവ് അംഗം എം.കെ.പശുപതി, ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.അബ്ദുൽ നാസർ, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ.
സി.കെ.ജീവൻലാൽ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് വി.സുന്ദരൻ, സെക്രട്ടറി പി.ശ്രീദേവ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് ഏഴാമത്തെ അമ്മത്തൊട്ടിൽ
ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണിത്. 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ 32 ലക്ഷം രൂപ ചെലവിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്.
ഈ വർഷം 13 കുട്ടികൾ ഉൾപ്പെടെ സംസ്ഥാനത്ത് 1,049 കുട്ടികളെയാണ് ഇതുവരെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. അമ്മത്തൊട്ടിലിൽ കുട്ടിയെ ലഭിച്ചാൽ, ആശുപത്രി സൂപ്രണ്ടിനും ബന്ധപ്പെട്ട ഓഫിഷ്യലുകൾക്കും വിവരം ലഭിക്കും. ഉടൻ തന്നെ മെഡിക്കൽ ടീമെത്തി കുട്ടിയെ ഏറ്റെടുക്കും. കുട്ടിയെ കൊണ്ടുവരുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് അമ്മത്തൊട്ടിൽ വിഭാവനം ചെയ്തത്. ശനിയാഴ്ച വൈകിട്ട് തിരുവനത്തപുരത്ത് 7 ദിവസം പ്രായമായ പെൺകുഞ്ഞിനെ ലഭിച്ചിട്ടുണ്ട്.
സ്വതന്ത്രയെന്നാണ് കുഞ്ഞിനു പേരിട്ടതെന്നു ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]