പന്നിയങ്കര ∙ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഓർമ പുതുക്കി മേലേരിപ്പാടം റസിഡന്റ്സ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചടങ്ങിൽ മുതിർന്ന അംഗവും മുൻ വൈസ് പ്രസിഡന്റുമായ ചന്ദ്രശേഖരൻ പതാക ഉയർത്തി.
കുട്ടികൾ ദേശീയഗാനം ആലപിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്തു. പ്രസിഡന്റ് കെ.പി.
മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു.മുൻപ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ, മുൻസെക്രട്ടറി പി.വി.
മുസ്തഫ, വനിത വിങ് സെക്രട്ടറി സിനോബിയ, മെംബർ ജാനകി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്, മധുരപലഹാരം വിതരണം ചെയ്തു.
ജോയിന്റ് സെക്രട്ടറി റമീസ് അലി ചടങ്ങിന് നന്ദി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]