
ഇന്ന്
∙ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
∙ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 4 വരെ ഓമശ്ശേരി പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ, ചിറ്റടിക്കൽ, പുറായിൽ, ചക്കിക്കാവ്. ∙ 8 – 4 മേപ്പയൂർ ഇരിങ്ങത്ത്, കുയിമ്പിലുന്ത്, കുപ്പേരിക്കാവ്.
അധ്യാപക നിയമനം
ബേപ്പൂർ∙ ഗവ.
റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം അഭിമുഖം 21ന് 11ന് സ്കൂൾ ഓഫിസിൽ. 9961011429.
നടുവണ്ണൂർ ∙ നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ഗണിതം, യുപിഎസ്ടി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10 ന് സ്കൂൾ ഓഫിസിൽ. വടകര∙ മടപ്പള്ളി ഗവ.
കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക അഭിമുഖം 21നു രാവിലെ 10.30 നു പ്രിൻസിപ്പലിന്റെ ചേംബറിൽ 9188900231. നാദാപുരം∙ ടിഐഎം ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി സീനിയർ ഫിസിക്സ് അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ് 5ന് 10ന്.
ഉമ്മത്തൂർ എസ്ഐഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് സീനിയർ, എച്ച്എസ്എസ്ടി ജൂനിയർ അറബിക് കൂടിക്കാഴ്ച ഓഗസ്റ്റ് 5ന് 10ന്.
സീറ്റ് ഒഴിവ്
കൊടുവള്ളി∙ സിഎച്ച്എംകെഎം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്പോർട്സ് ക്വോട്ടയിൽ, ബിഎ മലയാളം, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ഒന്നാം വർഷ എഫ്വൈയുജിപി ബിരുദ കോഴ്സുകളിൽ ഒഴിവുകളുണ്ട്.
21ന് 11ന് മുൻപ് അപേക്ഷ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം കോളജിൽ എത്തണം. ഫീൽഡ് ട്രെയിനി
ചക്കിട്ടപാറ ∙ പ്ലാന്റേഷൻ കോർപറേഷൻ പേരാമ്പ്ര എസ്റ്റേറ്റിൽ ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് പദ്ധതിയിൽ ഫീൽഡ് ട്രെയിനികളെ നിയമിക്കുന്നു.
അഭിമുഖം 25ന് രാവിലെ 11 ന് പേരാമ്പ്ര എസ്റ്റേറ്റ് ഓഫിസിൽ. 8086238174.
ഡയറ്റീഷ്യൻ ഒഴിവ്
കോഴിക്കോട്∙ ഗവ.
മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഡയറ്റീഷ്യൻ ഒഴിവുണ്ട്. ഇന്റർവ്യൂ 22ന് 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ.
സൗജന്യമായി ജർമൻ പഠിക്കാം
കോഴിക്കോട്∙ സർക്കാരിന്റെ വിജ്ഞാന കേരളം പ്രോജക്ട് വഴി നഴ്സുമാർക്കു സൗജന്യമായി ജർമൻ പഠിക്കാനും ജർമനിയിൽ ജോലി നേടാനുമുള്ള അവസരം.
ഗവ. പോർട്ടൽ DWMSൽ റജിസ്റ്റർ ചെയ്യുക.
9846884577.
സിവിൽ സർവീസ് ടൂർണമെന്റ്
കോഴിക്കോട്∙ ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് ഓഗസ്റ്റ് 7, 8 തീയതികളിൽ നടത്തും. ഓഗസ്റ്റ് 5ന് ജില്ലാ സ് പോർട്സ് കൗൺസിൽ ഓഫിസിൽ അപേക്ഷ നൽകണം.
www.sportscouncilkozhikode.com. 0495-2722593.
ഇംഗ്ലിഷ് പ്രസംഗ പരിശീലനം
കോഴിക്കോട്∙ കേരളത്തിലെ പൊതുമേഖല വിദ്യാലയങ്ങളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലിഷ് ആശയ വിനിമയ നൈപുണ്യം, നേതൃപാടവം എന്നിവ വർധിപ്പിക്കാനായി സംസ്ഥാനതലത്തിൽ നടത്തുന്ന ടോപ് ഇംഗ്ലിഷ് പ്രസംഗ പരിശീലനത്തിനും മൽസരത്തിനുമുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളുകൾ 8606410434 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഗുസ്തി ജില്ലാ ടീം സിലക്ഷൻ 20ന്
കോഴിക്കോട്∙ കാസർകോട്ട് ഓഗസ്റ്റിൽ നടക്കുന്ന സംസ്ഥാന അണ്ടർ 23 ഫ്രീ സ്റ്റൈൽ ഗ്രീക്കോ റോമൻ പുരുഷ, വനിത ഗുസ്തി ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമുകളെ 20ന് തിരഞ്ഞെടുക്കും. 947538049.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]