
കോഴിക്കോട്∙ കോളജിനു മുന്നിലെ കൊടി അഴിച്ചു മാറ്റിയതിനെ തുടർന്നു വിദ്യാർഥി സംഘടനകൾ തമ്മിൽ മുദ്രാവാക്യവും പോർവിളിയും. വിദ്യാർഥികൾ തമ്മിലടിക്കുന്നത് ഒഴിവാക്കാൻ നൂറോളം പൊലീസുകാർ എത്തി.
സംഘർഷത്തിനിടയിൽ കണ്ണൂർ – വയനാട് ക്രോസ് റോഡിൽ ഗതാഗത തടസ്സം. ഇന്നലെ വൈകിട്ട് 3 മണിയോടെ മലബാർ ക്രിസ്ത്യൻ കോളജിലെ എംഎസ്എഫ് – എസ്എഫ്ഐ പ്രവർത്തകരാണ് കോളജിലും പുറത്തുമായി പോർവിളി നടത്തിയത്. പൊലീസ് ഇരു വിഭാഗത്തിനും നടുവിൽ നിലയുറപ്പിച്ചതോടെ രണ്ടര മണിക്കൂറിനു ശേഷം ഇരു കൂട്ടരും മുദ്രാവാക്യം വിളിച്ചു പിരിഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂർ റോഡ് ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ എസ്എഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു.
പ്രതിഷേധം കഴിഞ്ഞു കോളജിൽ തിരിച്ചെത്തിയതോടെ കോളജ് ഗേറ്റിനു മുന്നിൽ എംഎസ്എഫ് കെട്ടിയ കൊടി അഴിച്ചു മാറ്റി. അഴിച്ചു മാറ്റിയ കൊടി ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എംഎസ്എഫ് വീണ്ടും കെട്ടി, കോളജിനകത്ത് എസ്എഫ്ഐക്കെതിരെ പ്രകടനം നടത്തി.
ഇത് എസ്എഫ്ഐ ചോദ്യം ചെയ്തതോടെ സംഘർഷമായി. തുടർന്നു എംഎസ്എഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നു. പിന്നീട് കോളജിനു പുറത്ത് എംഎസ്എഫ് പ്രവർത്തകർ സംഘടിച്ച് എസ്എഫ്ഐക്കെതിരെ പോർവിളി നടത്തി.
സംഭവം അറിഞ്ഞു സിറ്റി പൊലീസ് കമ്മിഷണറുടെയും ടൗൺ സബ് ഡിവിഷന്റെയും സ്ട്രൈക്കിങ് ഫോഴ്സ് എത്തി. നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, കസബ ഇൻസ്പെക്ടർ പി.ജെ.ജിമ്മി, എസ്ഐ എൻ.ലീല എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസും എത്തി. റോഡിൽ തടിച്ചു കൂടിയ മുഴുവൻ വിദ്യാർഥികളെയും പൊലീസ് വിരട്ടിയോടിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]