
കോഴിക്കോട് ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 12 വരെ കൂട്ടാലിട വാകയാട് ലക്ഷം വീട്, ബീരാൻ വീട്.
∙ 12 – 4: പാലോളി ഡ്രയർ, പാലോളിമുക്ക്, പാലോളി, മേച്ചളക്കര, തിരുവോട് എൽപി സ്കൂൾ.
∙ 8.30 – 5: ബീച്ച് മുഖദാർ, കാലിക്കറ്റ് ഗേൾസ് സ്കൂൾ, നൈനാം വളപ്പ്, കൊതി ബ്രിജ്.
∙ 9 – 5: ബാലുശ്ശേരി കോക്കല്ലൂർ, തത്തമ്പത്ത് റോഡ്, കെആർസി, വെള്ളച്ചാൽ.
∙ 8 – 5: താമരശ്ശേരി ചീനിമുക്ക്, ആവേലം, പുന്നൂർ പഴയ പാലം.
∙ 8 – 5: പുതുപ്പാടി ചമൽ, കൊളമല, കാരപ്പറ്റ സ്കൂൾ, വെണ്ടേക്കുംചാൽ.
കുട്ടികൾക്കായി കരകൗശല ക്യാംപ്
കോഴിക്കോട് ∙ കരകൗശല കൂട്ടായ്മയായ ‘ധരണി’ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കരകൗശല വേനലവധി ക്യാംപ് ‘അപ്പൂപ്പൻതാടി’ യുടെ മൂന്നാമത്തെ സീസൺ തുടങ്ങുന്നു. ഇത്തവണ ക്യാംപ് നഗരത്തിൽ രണ്ടിടത്തായാണ് നടത്തുന്നത്. 25 മുതൽ മേയ് 2 വരെ ചാലപ്പുറം എൻഎസ്എസ് സ്കൂളിലും മേയ് 3 മുതൽ 10 വരെ ബിലാത്തിക്കുളത്തുള്ള തപോവനം പാർക്കിലും. 6 മുതൽ 13 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. ഒറിഗാമി, പോട്ടറി, ക്ലേ മോഡലിങ്, വെജിറ്റബിൾ പ്രിന്റിങ്, ഫ്ലവർ മേക്കിങ്, ബോഡി പെയിന്റിങ്, ലൈവ് സ്കെച്ച് തുടങ്ങി വിവിധ കലാ– കരകൗശല ഇനങ്ങൾ 8 ദിവസത്തെ ക്യാംപിൽ ഉണ്ടാകും. റജിസ്ട്രേഷന്: 9061881166.
ഹജ് പരിശീലന ക്യാംപ്
മേപ്പയൂർ ∙ ഈ വർഷം ഹജ്ജിനു പോകുന്നവർക്ക് വേണ്ടി പരിശീലന ക്യാംപ് നാളെ രാവിലെ 9 മുതൽ മേപ്പയൂർ മജ്മഇൽ നടക്കും. അബ്ദുൽ അസീസ് ദാരിമി കൊടുവള്ളി നേതൃത്വം നൽകും. 9497707594.
ഡയാലിസിസ് ടെക്നിഷ്യൻ
കുറ്റ്യാടി ∙ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് ടെക്നിഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 24ന് വൈകിട്ട് 5ന് മുൻപായി അപേക്ഷിക്കണം.
ഗതാഗതം മുടങ്ങും
തിരുവമ്പാടി ∙ അഗസ്ത്യൻമൂഴി – കൈതപ്പൊയിൽ റോഡിന്റെ, തമ്പലമണ്ണ അങ്കണവാടി ജംക്ഷൻ മുതൽ മുറമ്പാത്തി വരെയുള്ള റോഡിന്റെ ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരുംവരെ ഗതാഗതം മുടങ്ങും.
അധ്യാപക ഒഴിവ്
മുക്കം∙ ആനയാംകുന്ന് ഹൈസ്കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. 25നു മുൻപ് അപേക്ഷിക്കണം. കൂടിക്കാഴ്ച 28ന് 10ന്.
കാത്തിരിപ്പു കേന്ദ്രം മാറ്റി
കോഴിക്കോട്∙ റെയിൽവേ സ്റ്റേഷനിലെ നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സ്ഥാനം മാറ്റി. നിലവിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സ്ഥാനത്തുനിന്ന് 50 മീറ്റർ മാറി ഓട്ടോ പ്രീ പെയ്ഡ് കൗണ്ടറിന് അടുത്തേക്കാണ് മാറ്റിയത്.