പേരാമ്പ്ര ∙ ചിരുതമ്മയെ അവസാനമായി ഒരുനോക്കു കാണാൻ ഷാഫി പറമ്പിൽ എംപി എത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അതു ശ്രദ്ധയിൽപെട്ട ഷാഫി പറമ്പിൽ മുതുവണ്ണാച്ചയിലെ കരിങ്ങാട്ട് വീട്ടിൽ എത്തി അനുഗ്രഹം തേടിയിരുന്നു.
പിന്നീട്, തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തിരുവോണനാളിൽ ചിരുത അമ്മയ്ക്ക് ഓണക്കോടിയുമായി ഷാഫി പറമ്പിൽ മുത്തുവണ്ണാച്ചയിലെ വീട്ടിലെത്തി അവരോടൊപ്പം ഓണസദ്യ കഴിച്ചാണു മടങ്ങിയത്.
കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ചിരുത അമ്മ (106) ഇന്നലെ പുലർച്ചെ വീട്ടിൽ വച്ചാണ് മരിച്ചത്. താൻ മരിച്ചാൽ ഷാഫി നൽകിയ വസ്ത്രങ്ങൾ ധരിപ്പിക്കണമെന്നു ചിരുതമ്മ അവസാനം ആഗ്രഹമായി മക്കളെ അറിയിച്ചിരുന്നു.
മക്കൾ അമ്മയുടെ ആഗ്രഹം നിറവേറ്റുകയും ചെയ്തു. മരണ വിവരം അറിഞ്ഞ ഉടൻ ഷാഫി പറമ്പിൽ എംപി കരിങ്ങാട്ട് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി.ഇബ്രാഹിം, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്.നിധീഷ്, കെ.എം.ഇസ്മായിൽ, കെ.സാറ, പി.ശാലിനി, ഇ.എം.അഷ്റഫ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

