ചക്കിട്ടപാറ ∙ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിനു വേണ്ടിയുള്ള ആവശ്യങ്ങളും സമരങ്ങളും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ. ഈ റോഡിന്റെ പ്രവൃത്തി നിർത്തിവച്ചിട്ട് 32 വർഷം കഴിയുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ റോഡ് യാഥാർഥ്യമാകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബദൽ റോഡ് കോഴിക്കോട് മേഖല ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിക്കണ്ണൻ ചെറുക്കാട്, എൻ.യു.പ്രവീൺ എന്നിവർ ആവശ്യപ്പെട്ടു.
2012ൽ ബന്ദിപ്പുർ രാത്രിയാത്രാ നിരോധനം വന്നപ്പോൾ പേരാമ്പ്ര കേന്ദ്രമായി നാഷനൽ ഹൈവേ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് വിവിധ സമരം നടത്തിയിരുന്നു. 2015നു ശേഷം വയനാട് കർമസമിതിയും കൂടിച്ചേർന്ന സംയുക്ത കർമസമിതി പോരാട്ടങ്ങൾ തുടർന്നു.
കഴിഞ്ഞ 3 വർഷമായി പടിഞ്ഞാറത്തറയിൽ പന്തൽകെട്ടി സമരം നടത്തിവരികയാണ്. ഒരു വർഷത്തിനിടെ ഒന്നരക്കോടി രൂപ അനുവദിച്ച് ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സർവേ നടപടികൾ പൂർത്തീകരിച്ചു.
രണ്ട് നോഡൽ ഓഫിസർമാരെ പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതീക്ഷ വർധിച്ചിരുന്നു.
2025 ഡിസംബർ 25ന് മുൻപായി അന്തിമ ഡിപിആർ തയാറാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാവർത്തികമായില്ല. അന്തിമ ഡിപിആർ വരികയോ കേന്ദ്ര ഗവൺമെന്റിന്റെ പരിവേശ് പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യുകയോ ചെയ്തിട്ടില്ല.
അടിയന്തരമായി സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

