കോഴിക്കോട് ∙ മലാപ്പറമ്പിൽ ദേശീയപാത സർവീസ് റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. കിഴക്കുഭാഗത്ത്, മലാപ്പറമ്പ് ജംക്ഷനിൽ നിന്നു പനാത്തു താഴത്തേക്കുള്ള സർവീസ് റോഡിന്റെ നിർമാണമാണു പുരോഗമിക്കുന്നത്.
ഈ ഭാഗത്തു കുത്തനെ മണ്ണെടുത്തതും മഴക്കാലത്തു മണ്ണിടിഞ്ഞതും കാരണം സർവീസ് റോഡ് നിർമാണം വൈകിയിരുന്നു. കുന്ന് ചെരിവിൽ ചെത്തിയെടുത്ത്, സോയിൽ നെയ്ലിങ് ചെയ്യുകയാണിപ്പോൾ.
ഇതിനു പുറമേ കോൺക്രീറ്റ് ബ്ലോക്കുകളുടെ ടൈബാക്ക് റീട്ടെയ്നിങ് വോൾ വച്ച് ഭദ്രമാക്കുമെന്നു നിർമാണ കരാറുകാർ പറഞ്ഞു.
ജനുവരി രണ്ടാം വാരം നിർമാണം പൂർത്തിയാകുമെന്നാണു കരുതുന്നത്. സോയിൽ നെയ്ലിങ് പൂർത്തിയാക്കിയ ശേഷം ഇവിടത്തെ മണ്ണു നീക്കം ചെയ്തു നിരപ്പാക്കി, ടാർ ചെയ്യും.
മലാപ്പറമ്പ് ജംക്ഷനിൽ നിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള സർവീസ് റോഡ് മുറിഞ്ഞു കിടന്നതു യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

