പന്തീരാങ്കാവ് ∙ ദേശീയപാത മുറിച്ചു കടക്കാനുള്ള സൗകര്യം അധികൃതർ അടച്ചു. മേഖലയിൽ അപകടങ്ങൾ പതിവാകുന്നത് സംബന്ധിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി.
പുതിയ കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ഇന്നലെ പ്രവേശനം നിരോധിച്ചത്.
അപകടകരമായ നിലയിൽ വാഹനങ്ങളും കാൽനടക്കാരും ദേശീയപാത മുറിച്ചു കടക്കുമ്പോൾ അപകടങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം അറപ്പുഴക്ക് സമീപം കാറും സ്കൂട്ടറും ഇടിച്ച് ഒരാൾ മരിച്ചിരുന്നു.
ദേശീയപാതയിലെ എല്ലാ അനധികൃത പ്രവേശന സൗകര്യവും അടച്ചു.
മാമ്പുഴക്ക് സമീപം ശേഷിക്കുന്ന പാത മുറിച്ചുകടക്കുന്ന സൗകര്യം കൂടി അടുത്ത ദിവസം അടയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

