കോഴിക്കോട് ∙ ഒളിംപിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാംപ്യന്മാരാകുന്ന ജില്ലയ്ക്ക് നൽകുന്ന സ്വർണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) ജില്ലയിൽ ആവേശോജ്വല സ്വീകരണം. വെള്ളിയാഴ്ച രാവിലെ എട്ടിനെത്തിയ പ്രചാരണ പര്യടനത്തിന് കോഴിക്കോട് ഗവ.
മോഡൽ സ്കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.അസീസ്, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. എ.കെ.
അബ്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. പരീക്ഷാ ജോയിന്റ് കമ്മിഷണർ ഗിരീഷ് ചോലയിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്വർണക്കപ്പുമായി പര്യടനം നടന്നു.
സ്വീകരണ ചടങ്ങിൽ ഡോ.
എ.കെ.അബ്ദുൽ ഹക്കീം അധ്യക്ഷനായി. ഡിഡിഇ ടി.അസീസ്, ജി.ഗംഗാറാണി, എഇഒമാരായ പൗളി മാത്യു, കെ.വി.മൃദുല, പ്രധാനാധ്യാപിക ഗീത, പ്രിൻസിപ്പൽ മുംതാസ്, ഷജീർ ഖാൻ, സി.സുധീർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം സ്വർണക്കപ്പ് ഒക്ടോബർ 21ന് കായികമേള വേദിയായ തിരുവനന്തപുരത്തെത്തിക്കും. ഘോഷയാത്ര കടന്നുപോകുന്ന വിവിധ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, കായിക പ്രേമികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]