കോഴിക്കോട് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
75 ശുചീകരണ തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ റെയിൽവേ ഡിവിഷനൽ ഡിഎംഒ ഡോ. ബ്രെയോൺ ജോൺ, മലബാർ നേത്രാവതി എംഡി ഡോ.
കെ.എസ്.ചന്ദ്രകാന്ത്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി.ഉണ്ണികൃഷ്ണൻ, എം.സുരേഷ്, മേഖല ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ലാ ഭാരവാഹികളായ എം.രാജീവ്കുമാർ, ജോയ് വളവിൽ, എം.ജഗനാഥൻ, ഷിനു പിണ്ണാണത്ത്, സി.പി.വിജയകൃഷ്ണൻ, ദീപമണി, പി.എം.ശ്യാമപ്രസാദ്, വിന്ധ്യ സുനിൽ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]