തിരുവമ്പാടി ∙ സ്മാർട്ട് കൃഷി ഭവൻ പദ്ധതിയിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ അന്തിമഘട്ട പ്രവൃത്തിയിൽ മെല്ലെപ്പോക്ക് എന്ന് ആക്ഷേപം.
ഏതാനും നാളായി കെട്ടിടത്തിൽ പ്രവൃത്തി നടക്കുന്നില്ല. 2022ൽ ആണ് കൃഷി ഭവന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്. ലിന്റോ ജോസഫ് എംഎൽഎയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 40 ലക്ഷം ഉപയോഗിച്ചാണ് താഴത്തെ നിലയുടെ നിർമാണം തുടങ്ങിയത്.
പിന്നീട്, സ്മാർട്ട് കൃഷി ഭവൻ എന്ന നിലയിൽ അഗ്രോ ക്ലിനിക് കൂടി ഉൾപ്പെടുത്തി 2 നിലകളിലായി കെട്ടിടം വികസിപ്പിക്കുന്നതിന് കൃഷി വകുപ്പ് നബാർഡ് ഫണ്ടിൽനിന്ന് 2.13 കോടി രൂപ കൂടി അനുവദിച്ചു. ഉപകരണങ്ങൾ വാങ്ങാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുത്തി.
കെട്ടിട നിർമാണ ചുമതല കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷനും നൽകി.
പ്രവൃത്തി പല ഘട്ടങ്ങളിലായി കരാർ നൽകിയതിനെ തുടർന്നു സിവിൽ വർക്കുകൾ 2023 ജൂലൈ 13 ന് ആരംഭിച്ചു.
റൂഫ് സ്ലാബ് കോൺക്രീറ്റ്, താഴത്തെ നിലയിലെ പ്രവൃത്തി എന്നിവ പൂർത്തീകരിച്ചു. ഭിത്തി പ്ലാസ്റ്ററിങ്, ടൈൽസ് വർക്കുകൾ എന്നിവയും നടത്തി.
ഒന്നാംനിലയിലെ നിർമാണവും പൂർത്തിയാക്കി. ഇനി വാതിൽ, ജനാല, ഗ്ലാസ് വർക്കുകൾ, ശുചിമുറി പ്രവൃത്തികൾ എന്നിവ ചെയ്യാനുണ്ട്.
വയറിങ്, പ്ലമിങ് ജോലികളും പൂർത്തീകരിക്കണം. കഴിഞ്ഞ 3 വർഷമായി കൃഷി ഭവൻ പ്രവർത്തിക്കുന്നത് പുല്ലൂരാംപാറയിൽ ജില്ലാ പഞ്ചായത്ത് കൃഷിവികസന പദ്ധതിയിൽ നിർമിച്ച കെട്ടിടത്തിലാണ്.
പുല്ലൂരാംപാറ റോഡ് നവീകരണം നടക്കുന്നതിനാൽ പുല്ലൂരാംപാറയിൽ എത്തുന്നത് ഏറെ പ്രയാസകരമാണ്.
1981ൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് സൗജന്യമായി നൽകിയ 15 സെന്റിലാണു കറ്റ്യാട് നാൽപതുമേനി റോഡരികിൽ കൃഷി ഭവൻ കെട്ടിടം നിർമിച്ചത്. കാലപ്പഴക്കത്താൽ കെട്ടിടം ഉപയോഗരഹിതമായതോടെയാണു പൊളിച്ച് പുതിയ കെട്ടിട
നിർമാണം തുടങ്ങിയത്. അന്തിമഘട്ട
പ്രവൃത്തി വേഗത്തിലാക്കി സ്മാർട്ട് കൃഷി ഭവൻ കെട്ടിട നിർമാണം പൂർത്തീകരിക്കണമെന്നാണു കർഷക സംഘടനകളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]