മുക്കം∙ മദ്യ ലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തിയ മലപ്പുറം കീഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദിഖിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം.
കല്ലുമായെത്തിയ ശേഷം സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട വാഹനത്തിന്റെ ഹെൽമറ്റ് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു.
മുക്കത്തെ ബാറിൽ ഇദേഹവും സുഹൃത്തും മദ്യപിച്ചതായി പറയുന്നു. ബാറിൽ നിന്നു പുറത്തിറങ്ങിയപ്പോൾ മറ്റൊരു സുഹൃത്ത് ബൈക്കിന്റെ താക്കോൽ നൽകിയില്ല.
പരാതിയുമായി സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് പുലർച്ചെ താക്കോൽ നൽകാമെന്ന് പറഞ്ഞിരുന്നു.
കരിങ്കല്ലുമായി സ്റ്റേഷനിൽ എത്തി ഭീഷണി മുഴക്കിയെങ്കിലും പൊലീസ് പറഞ്ഞയച്ചു. വീണ്ടും എത്തി ഹെൽമറ്റ് ഉപയോഗിച്ച് പൊലീസ് വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകർത്തു.
5,000 ൽ അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. താമരശ്ശേരിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]