ബേപ്പൂർ∙ ആഴക്കടലിൽ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ 2 യന്ത്രവൽകൃത ബോട്ടുകൾ ഫിഷറീസ് അധികൃതർ പിടികൂടി. ആലപ്പുഴ അമ്പലപ്പുഴ വെള്ളംതെങ്ങിൽ കക്കാഴം യു.ഷാജിമോന്റെ ‘സന്നിധാനം’, മാറാട് കൊളങ്ങരക്കണ്ടി തലക്കലകത്ത് മജീദ് ഖാദറിന്റെ ‘മുഹബ്ബത്ത് 3’ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.
ഇരു ബോട്ടുകൾക്കുമായി 5 ലക്ഷം രൂപ പിഴ ചുമത്തി. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് ഇംപൗണ്ടിങ് ഓഫിസർമാരുടെ നേതൃത്വത്തിലായിരുന്നു ഹാർബറിൽ മിന്നൽ പരിശോധന. മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയിൽ ചെറുമത്സ്യങ്ങളെ പിടിച്ചതിനും നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനുമാണ് ഇരു ബോട്ടുകളും കസ്റ്റഡിയിലെടുത്തത്.
അശാസ്ത്രീയ മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതും കണ്ണിവലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും പരാതിയും ഉയർന്നിരുന്നു. അനധികൃത മത്സ്യബന്ധനം തടയുന്നതിന് ഫിഷറീസ് വകുപ്പ് ഹാർബറുകളിലും കടലിലും പട്രോളിങ് ശക്തമാക്കിയതായും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
ഫിഷറീസ് അസി.ഡയറക്ടർ വി.സുനീർ, മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഡോ.
കെ.വിജുല എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ ടി.കെ.രാജേഷ്, ഫിഷറീസ് ഗാർഡുമാരായ കെ.ബിബിൻ, സി.ശ്രീരാജ്, സീ റെസ്ക്യൂ ഗാർഡ് കെ.വിഘ്നേഷ്, റെസ്ക്യൂ ഗാർഡ് എം.വിശ്വജിത്ത് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]