
വടകര ∙ ദേശീയപാതയിലെ കുഴികളിൽ വാഹനങ്ങൾ ചാടി തകരാർ പതിവ്. ഗതാഗത കുരുക്കും പതിവായി. ഇന്നലെ രാവിലെ ജില്ലാ ആശുപത്രി റോഡിനു സമീപം സ്കൂൾ വാനാണ് കുഴിയിൽ വീണത്.
വാഹനത്തിൽ യാത്രക്കാർ ഇല്ലായിരുന്നു. ഇന്നലെ രാവിലെ ചോറോട് ഭാഗത്ത് ഒരു ലോറിയും ഇതേ പോലെ കുടുങ്ങി. തുടർന്ന് വൻ ഗതാഗതക്കുരുക്കായി.
2 ദിവസം മുൻപ് പെരുവാട്ടിൻ താഴയിൽ ബസ് കുഴിയിൽ താണിരുന്നു. അതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ 2 ലോറികളാണ് താഴ്ന്നത്.ഈ സമയങ്ങളിൽ ഗതാഗതം ഒരു ഭാഗത്തു കൂടെ മാത്രമാക്കുന്നത് കുരുക്കിനു കാരണമാകുന്നു.
പൊതുവേ സർവീസ് റോഡിൽ രാവിലെയും വൈകിട്ടും ഗതാഗത കുരുക്കാണ്. ഇതിനിടയിൽ വാഹനങ്ങൾ കുടുങ്ങുമ്പോൾ ആളുകൾ വലയുന്നു.
സർവീസ് റോഡിലെ കുഴികൾ നികത്താത്തതു കൊണ്ട് കഴിഞ്ഞ മാസം ബസ് ജീവനക്കാർ 2 ദിവസം പണി മുടക്കിയിരുന്നു. 20 ദിവസം കൊണ്ട് റിപ്പയർ നടത്തുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. ബസുകൾ കുഴിയിൽ താഴുന്നതു കൊണ്ട് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും കുഴികൾ താണ്ടി ഏറെ വൈകിയെത്തുന്നതു കൊണ്ട് ബസുകൾക്ക് സമയ ക്രമം പാലിക്കാൻ പറ്റുന്നില്ലെന്നും ബസ് ഉടമകൾ പരാതിപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]