
ചെറുവണ്ണൂർ∙ വീതികൂട്ടി വികസിപ്പിച്ച ചെറുവണ്ണൂർ–കൊളത്തറ റോഡരികിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് അപകട ഭീഷണി ഉയർത്തുന്നു.
കണ്ണാടത്ത് ഇറക്കം മുതൽ ഹിന്ദുസ്ഥാൻ വരെയാണ് റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിറയുന്നത്. ഇതിനാൽ കാൽനട
യാത്രക്കാർ ഭീതിയിലാണ്.വലിയ ബസുകൾ ഉൾപ്പെടെ ദിവസങ്ങളോളം പാതയോരത്ത് നിർത്തിയിടുന്നുണ്ട്. ഇരുവശത്തും വാഹനങ്ങൾ നിറഞ്ഞതോടെ റോഡു കുറുകെ കടക്കൽ യാത്രക്കാർക്ക് വെല്ലുവിളിയായി.
ഫലപ്രദമായ നടപ്പാത സൗകര്യം ഇല്ലാത്തതിനാൽ റോഡിലേക്ക് കയറിയാണ് ജനം നടക്കുന്നത്. ഇതു അപകട
സാധ്യത ഉയർത്തുന്നു.
വാഹന ഡ്രൈവർമാർക്ക് മുൻപോട്ടുള്ള കാഴ്ചയ്ക്കും ഇതു മറയായി. മാത്രമല്ല ദിവസങ്ങളോളം നിർത്തിയിടുന്ന വാഹനങ്ങളുടെ മറവിൽ സാമൂഹികവിരുദ്ധ ശല്യവും ഉയർന്നു.
റോഡിന് വീതി കൂടുതലുണ്ടെന്നു കരുതിയാണ് ഡ്രൈവർമാർ വഴിയോരത്ത് വാഹനം നിർത്തിയിടുന്നത്. ഇതു ഫലത്തിൽ യാത്രക്കാരെ വലയ്ക്കുകയാണ്. വാഹനങ്ങൾ അനായാസമായി കടന്നു പോകാനും കാഴ്ചകൾ മറഞ്ഞുള്ള അപകടങ്ങൾ ഒഴിവാക്കാനുമാണ് വളവുകളിൽ ഉൾപ്പെടെ റോഡിന് കൂടുതൽ സ്ഥലം നൽകിയിരിക്കുന്നത്.
എന്നാൽ പാതയോരം വാഹനങ്ങൾ കയ്യടക്കുന്നതു സുഗമമായ സഞ്ചാരത്തിനു തടസ്സമാകുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]