
തലയാട് ∙ കനത്ത മഴയെ തുടർന്ന് കോഴിക്കോട് തലയാട് ചീടിക്കുഴിയിൽ ഒറ്റപ്പെട്ട പ്രദേശത്ത് ഉരുൾപൊട്ടി.
ഇവിടെ വീടുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഇല്ല. പക്ഷേ വലിയ തോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്.
അതിനിടെ മലയോര ഹൈവേയുടെ പണി നടക്കുന്ന തലയാട് റീച്ചിൽ 26–ാം മൈൽ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
റോഡിന്റെ ഒരു ഭാഗത്തുകൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. ഇനിയും ഏതുസമയത്തും മണ്ണടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
കക്കയം – തലയാട് റോഡിൽ 26–ാം മൈൽ, 27–ാം മൈൽ മേഖലകളിൽ പാതയോരത്തെ മണ്ണ് അപകട ഭീഷണിയാകുന്നതായി നേരത്തെ മുതൽ പരാതിയുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]