
ബേപ്പൂർ ∙ പാതിവഴിയിൽ തടസ്സപ്പെട്ട ചുറ്റുമതിൽ നിർമാണം പൂർത്തീകരിക്കാൻ നടപടി നീളുന്നത് ബേപ്പൂർ സൗത്ത് ഗവ.എൽപി സ്കൂളിൽ സുരക്ഷാ ഭീഷണി.
തെരുവുനായ്ക്കൾ കൂട്ടമായി സ്കൂൾ വളപ്പിലേക്ക് എത്തുന്നത് രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കപ്പെടുത്തുകയാണ്. രണ്ടു വർഷം മുൻപു തടസ്സപ്പെട്ട
ചുറ്റുമതിൽ പ്രവൃത്തി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചു തുടങ്ങിയതോടെ ആർക്കും വളപ്പിലേക്കു കയറാവുന്ന സ്ഥിതിയായി. മുറ്റത്ത് തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്.
ഇതു ഇവിടെ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികൾക്കും ഭീഷണിയായി.
കോർപറേഷൻ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ചുറ്റുമതിലും കവാടത്തിൽ ഗേറ്റും സ്ഥാപിക്കുന്ന പ്രവൃത്തി 2023 മേയിൽ തുടങ്ങിയിരുന്നു. സ്കൂളിന്റെ 3 ഭാഗങ്ങളിൽ ചുറ്റും മതിൽ കെട്ടി കവാടവും ഒരുക്കി.
പടിഞ്ഞാറു ഭാഗത്ത് പ്രവൃത്തി നടത്തുന്നതിനിടെ സമീപത്തെ വീടുകളിലേക്കുള്ള നടവഴി വീതികൂട്ടാൻ സ്കൂൾ ഭൂമി വിട്ടുനൽകി എന്നാരോപിച്ചു പരാതി ഉയർന്നു. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, കോർപറേഷൻ, കലക്ടർ, വിജിലൻസ് എന്നിവർക്കു പരാതി നൽകിയതോടെ കോർപറേഷൻ ഇടപെട്ടാണ് പടിഞ്ഞാറു ഭാഗത്തെ ചുറ്റുമതിൽ നിർമാണം നിർത്തിവച്ചത്.
സ്കൂൾ ഭൂമി സർവേ നടത്തി അതിർത്തി നിർണയിച്ച് ചുറ്റുമതിൽ നിർമാണം പുനരാരംഭിക്കണമെന്ന് വിദ്യാലയ വികസനസമിതി റവന്യു, കോർപറേഷൻ അധികൃതർക്ക് കത്തു നൽകി ഒരു വർഷമായിട്ടും നടപടികൾ നീളുകയാണ്.
പാതയോരത്തെ സ്കൂൾ കെട്ടിടത്തിനു ചുറ്റുമതിൽ പൂർത്തീകരിക്കാത്തതിനാൽ സാമൂഹിക വിരുദ്ധർ കടന്നു കയറുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]