
കുന്നമംഗലം ∙ സംസ്ഥാന പാതയിൽ മുക്കം റോഡ് ജംക്ഷനിലെ വെള്ളക്കെട്ടിൽ ദുരിതത്തിലായി വ്യാപാരികളും യാത്രക്കാരും. അഴുക്കുചാൽ ശുചീകരണം നടക്കാത്തതും റോഡിന് ഒരു ഭാഗത്ത് കൃത്യമായ അഴുക്കുചാൽ സംവിധാനം ഇല്ലാത്തതുമാണ് റോഡിൽ വെള്ളക്കെട്ടിനും സമീപത്തെ കടകളിലേക്കു മഴവെള്ളം എത്താനും കാരണമെന്നാണു പരാതി.വാഹനങ്ങൾ കടന്നു പോകുമ്പോൾ ഓളം തള്ളി സമീപത്തെ കടകളിലേക്കു വെള്ളം എത്തുന്നത് പതിവാണ്.
വെള്ളക്കെട്ട് മൂലം സമീപത്തെ പൊതുവിതരണ കേന്ദ്രം, മത്സ്യ മാർക്കറ്റ്, കടകളിലേക്കും ജനങ്ങൾ വരാൻ മടിക്കുന്നതു മൂലം വ്യാപാരികളും പ്രതിസന്ധിയിലാണ്. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ദുരിതമായി മാറിയ വെള്ളക്കെട്ടിനു ശാശ്വതപരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.
എം.ബാബുമോൻ, എൻ.വിനോദ് കുമാർ, പി.സുമോദ്, സുനിൽ കണ്ണോറ, ടി.വി.ഹാരിസ് എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]