കുന്നമംഗലം ∙ ടൗണിൽ ഇന്നലെ വൈകിട്ടോടെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് യാത്രക്കാരെയും ബസ് ജീവനക്കാരെയും വലച്ചു.
വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ചേരിഞ്ചാൽ റോഡ് ജംക്ഷനിലും പന്തീർപാടത്തും കാരന്തൂരിലും ഗതാഗതക്കുരുക്കിനു കാരണമായി. തിരക്കേറിയ ആഴ്ചയിലെ അവസാന ദിവസങ്ങളിലും മറ്റും കുന്നമംഗലം ടൗണിലും പരിസരങ്ങളിലും ചെറിയ തോതിൽ ഗതാഗതക്കുരുക്ക് പതിവാണെങ്കിലും സമീപത്തെ വിവിധ റോഡുകളെ യാത്രക്കാർ ആശ്രയിക്കുന്നത് മൂലം കുരുക്ക് രൂക്ഷമാകുന്നതു നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.
വൈകിട്ട് ഉണ്ടായ മഴയും റോഡിലെ കുഴികളും പാർക്കിങ്ങും അശാസ്ത്രീയമായ ഗതാഗത നിയന്ത്രണവുമാണു കുരുക്ക് രൂക്ഷമാക്കിയത്.
ട്രാഫിക് പൊലീസിന്റെ അഭാവവും കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നെന്നാണു പരാതി. നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെട്ട് സമയം തെറ്റിയ ബസുകൾ വീണ്ടും കുരുക്കിൽപെട്ടതും തിരക്കും സർവീസുകളെ ബാധിച്ചതായി ജീവനക്കാർ പറയുന്നു.
കുന്നമംഗലം ടൗണിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ദേശീയപാതയ്ക്കു സമാന്തരമായി ഇരുവശത്തും ബദൽ റോഡുകൾ വികസിപ്പിക്കുകയും പുഴയോര റോഡ് നിർമിക്കുകയും കാരന്തൂർ ഹരഹര ക്ഷേത്രം പരിസരം മുതൽ പടനിലം വരെ ബൈപാസ് റോഡ് നിർമിക്കുകയും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]