
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
അധ്യാപക ഒഴിവ്
കുറ്റ്യാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക കൂടിക്കാഴ്ച 17നു 10ന്.
വടകര∙ മടപ്പള്ളി ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസിൽ ഗെസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ച 21 ന് 10.30ന്.
9188900231.
ഗതാഗതം നിരോധിച്ചു
അഴിയൂർ∙ മൂന്നാം ഗേറ്റ് റോഡ് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ 18 മുതൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു
റജിസ്ട്രേഷൻ തുടങ്ങി
വടകര∙ കാലടി സംസ്കൃത സർവകലാശാലയുടെ മാതൃക വിദ്യാലയമായ ഗവ. സംസ്കൃതം എച്ച്എസ്എസിൽ നടത്തുന്ന സംസ്കൃതം പ്രാരംഭ അനൗപചാരിക കോഴ്സുകളിൽ റജിസ്ട്രേഷൻ ആരംഭിച്ചു.
പഠനോപകരണങ്ങളും ക്ലാസും സൗജന്യം. 9846354489.
തേക്ക് തടി ചില്ലറവിൽപന 21 മുതൽ
കടലുണ്ടി∙ പൊതുജനങ്ങൾക്ക് ഗാർഹിക ആവശ്യങ്ങൾക്ക് നിലവാരമുള്ള തേക്ക് തടികൾ ലഭ്യമാക്കുന്നതിന് വനംവകുപ്പിന്റെ ചാലിയം തടി ഡിപ്പോയിൽ 21 മുതൽ ചില്ലറ വിൽപന തുടങ്ങും.
ബി–2, ബി–3, സി–2, സി–3 ഇനത്തിൽപെട്ട തേക്കു തടികളാണു ചില്ലറ വിൽപനയ്ക്ക് തയാറാക്കിയിട്ടുള്ളത്. വീട് നിർമാണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നു ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, സ്കെച്ച്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ്, 200 രൂപയുടെ മുദ്രപ്പത്രം എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഡിപ്പോയിൽ സമീപിച്ചാൽ 5 ക്യുബിക് മീറ്റർ വരെ തേക്ക് തടി നേരിട്ടു വാങ്ങാം.
8547602855.sion.uoc.ac.in, 0495 2934356.
ഹജ് അപേക്ഷ 31 വരെ
കോഴിക്കോട്∙ 2026ലെ ഹജ് കർമത്തിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും. കേന്ദ്ര ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
ജില്ലയിലെ അക്ഷയ സെന്ററുകൾ വഴിയും മറ്റ് ഓൺലൈൻ സേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷ നൽകാം.സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിലുള്ള ഹെൽപ് ഡെസ്കുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് കുന്നമംഗലത്ത് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിക്കും.
86065 86268
ഇന്റർവ്യൂ നാളെ
കോഴിക്കോട്∙ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വോക് ഇൻ ഇന്റർവ്യൂ നാളെ രാവിലെ 11നു ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]