
ചിക്കൻ മന്തി പന്തയം വച്ച് വെള്ളത്തിൽ ചാടി, മസിൽ കോച്ചിപ്പിടിച്ച് കുടുങ്ങി; വിദ്യാർഥിക്ക് രക്ഷകരായി യുവാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുക്കം∙ ചിക്കൻ മന്തി പന്തയം വച്ച് വെള്ളത്തിൽ ചാടിയ വിദ്യാർഥിക്ക് രക്ഷയായി യുവാക്കൾ. ഇന്നലെ ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് ഗ്രൗണ്ടിലാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകി പുൽപ്പറമ്പിലെ ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളത്തിലേക്ക് ചാടി പകുതി ദൂരം നീന്തിയപ്പോൾ മസിൽ കോച്ചി പിടിച്ച് നീന്താൻ കഴിയാത്ത അവസ്ഥയിലായി.
വെള്ളത്തിലേക്ക് താഴ്ന്ന് തുടങ്ങിയ വിദ്യാർഥിക്ക് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്വാലിഹും റാഷിദും ആണ് രക്ഷയ്ക്കെത്തിയത്. സ്വാലിഹ് വിദ്യാർഥിയെ ഗോൾ പോസ്റ്റിന് അടുത്തെത്തിച്ചു. റാഷിദ് ട്യൂബുമായി എത്തി വിദ്യാർഥിയെ കരയ്ക്കെത്തി രക്ഷപ്പെടുത്തുകയായിരുന്നു.