കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനം; നാട്ടുകാർ പരിഭ്രാന്തിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായക്കൊടി∙ കായക്കൊടി പഞ്ചായത്തിലെ 4, 5 വാർഡുകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാവിലെ 7:30 മണിക്ക് ചെറിയതായി അനുഭവപ്പെട്ട ഭൂചലനം ഇന്ന് രാത്രി കുറച്ചുകൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. പരിഭ്രാന്തരായ ജനം വീടു വിട്ട് പുറത്തിറങ്ങി. തുടർന്ന് പഞ്ചായത്ത് അധികൃതർ എംഎൽഎ ഇ.കെ.വിജയനുമായി ബന്ധപ്പെട്ടു. എംഎൽഎ കലക്ടറുമായി സംസാരിക്കുകയും ഞായറാഴ്ച രാവിലെ പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് അയയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു. എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.