
കോഴിക്കോട് ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളൻതോട് – കൂളിമാട് റൂട്ടിൽ ഗതാഗത നിരോധനം
കോഴിക്കോട് ∙ കളൻതോട് – കൂളിമാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കളൻതോട് മുതൽ കൂളിമാട് വരെ ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിക്കും. വാഹനങ്ങൾ മാവൂർ കട്ടാങ്ങൽ വഴിയോ ചുള്ളിക്കപ്പറമ്പ് – കൊടിയത്തൂർ, പുൽപറമ്പ് – മണ്ണാശ്ശേരി വഴിയോ തിരിഞ്ഞു പോകണം.
ജനകീയ മത്സ്യക്കൃഷി:
കോഴിക്കോട്∙ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി പദ്ധതി പ്രകാരം ശുദ്ധജല/ഓരുജല/നൂതന മത്സ്യക്കൃഷികൾ നടത്താൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 30ന് അകം സമർപ്പിക്കണം. 0495-2381430.
ജില്ലാ ആസൂത്രണ സമിതി:
കോഴിക്കോട്∙ ജില്ലാ ആസൂത്രണ സമിതി യോഗം 19ന് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
മെഡിക്കൽ ഓഫിസർ നിയമനം
കോഴിക്കോട്∙ ആരോഗ്യവകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫിസർ താൽക്കാലിക നിയമനത്തിനായി അഭിമുഖം 19ന് രാവിലെ 10ന് ഡിഎംഒ ഓഫിസിൽ. 0495 2370494.
അധ്യാപക നിയമനം
വടകര ∙ പുത്തൂർ ജിഎച്ച്എസ്എസിൽ ജേണലിസം, ബോട്ടണി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 21ന് 10ന് കൂടിക്കാഴ്ച.
ചാത്തമംഗലം∙ വെള്ളനൂർ കുന്നമംഗലം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ്, മലയാളം, ജേണലിസം, ഹിന്ദി, ഉറുദു, കൊമേഴ്സ്, മാത്തമാറ്റിക്സ് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കോളജ് വെബ്സൈറ്റ് ലിങ്ക് വഴി 21ന് വൈകിട്ട് 5നകം അപേക്ഷ നൽകണം. gasckunnamangalam.ac.in. 26ന് രാവിലെ 10ന് ഇംഗ്ലിഷ്, ഉച്ചയ്ക്ക് 2ന് മലയാളം, 27ന് രാവിലെ 10ന് ജേണലിസം, ഉച്ചയ്ക്ക് 2ന് ഹിന്ദി, 28ന് രാവിലെ 10ന് ഉറുദു, ഉച്ചയ്ക്ക് 2ന് കൊമേഴ്സ്, 29ന് രാവിലെ 10ന് മാത്തമാറ്റിക്സ് എന്നിങ്ങനെ ആണ് കൂടിക്കാഴ്ച നടക്കുക. 0495 2988008.
വോളി സിലക്ഷൻ
വടകര ∙ ബിഇഎംഎച്ച്എസ്എസും വിന്നേഴ്സ് സ്പോർട്സ് അക്കാദമിയും ഇന്നു വൈകിട്ട് 3.30ന് സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ സിലക്ഷൻ ട്രയൽ നടത്തും. 2009, 2010, 2011 വർഷത്തിൽ ജനിച്ച ആൺ, പെൺ കുട്ടികൾക്ക് പങ്കെടുക്കാം. 9656276031.
ഹെൽപ് ഡെസ്ക്
വടകര ∙ എച്ച്എസ്എസ്, വിഎച്ച്എസ്എസ് ഒന്നാം വർഷ പ്രവേശനത്തിന്റെ ഭാഗമായി എല്ലാ വിഎച്ച്എസ്എസുകളിലും ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി.
മരങ്ങൾ മുറിക്കണം
തൊട്ടിൽപാലം ∙ കാവിലുംപാറ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കാലവർഷത്തിൽ മറിഞ്ഞു വീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ നാശം സംഭവിക്കാതിരിക്കാൻ മരങ്ങളുടെ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും അവ മുൻകൂട്ടി മുറിച്ചു മാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം അവരുടെ മരങ്ങൾ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത മരങ്ങളുടെ ഉടമസ്ഥർക്കായിരിക്കും.
ഗെസ്റ്റ് അധ്യാപക ഒഴിവ്
മുക്കം∙ എംകെഎച്ച്എംഎംഒ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, എൽടിപിഎം (ബിഎസ്സി എംഎൽടി) വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 23നു 10ന്. 9495988950.
ഹെൽപ് ഡെസ്ക് തുടങ്ങി
മുക്കം∙ എംകെഎച്ച്എംഎംഒ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള അപേക്ഷകൾ തയാറാക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് ആരംഭിച്ചു. 20 മുതൽ എല്ലാ ദിവസവും പകൽ 10 മുതൽ 4 വരെ പ്രവർത്തിക്കും. 9496890810.
സൈക്കോളജി കൗൺസലർ നിയമനം
ചാത്തമംഗലം∙ കുന്നമംഗലം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി കൗൺസലർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 19ന് രാവിലെ 10ന്. 17 വരെ കോളജ് വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. 0495 2988008.
അപേക്ഷ ക്ഷണിച്ചു
ചാത്തമംഗലം∙ എൻഐടിയിൽ 20205–26 അധ്യയന വർഷത്തേക്കുള്ള വിവിധ പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുഴുവൻ സമയ സെൽഫ് സ്പോൺസേഡ് എംടെക്, എം പ്ലാൻ, എംഎസ്സി, ഇൻഡസ്ട്രി സ്പോൺസേഡ് എംടെക്, എം പ്ലാൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് ഗേറ്റ്, ജാം സ്കോർ നിർബന്ധമില്ല. [email protected]. 0495-2286118.