
കോഴിക്കോട് ജില്ലയിൽ ഇന്ന് (17-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു; കോഴിക്കോട്∙ മുത്തേരി കല്ലുരുട്ടി റോഡിൽ ബിഎം ആൻഡ് ബിസി പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരുംവരെ ഗതാഗതം നിരോധിച്ചു. മുത്തേരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ഓമശ്ശേരി വഴിയോ അഗസ്ത്യൻമൂഴി- താഴെ തിരുവമ്പാടി വഴിയോ പോകണം. കല്ലുരുട്ടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഓമശ്ശേരി വഴിയോ താഴെ തിരുവമ്പാടി-അഗസ്ത്യൻമൂഴി വഴിയോ പോകണം.
ഐ.വി.ബാബുഓർമ ഇന്ന്
വടകര ∙ രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ പ്രവർത്തകനായിരുന്ന ഐ.വി.ബാബുവിന്റെ 5–ാം ചരമ വാർഷികത്തിൽ അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന ഐ.വി.ബാബു ഓർമ ഇന്ന് 5 ന് മുനിസിപ്പൽ പാർക്കിൽ നടക്കും.
ബാങ്ക് അവധി
∙ നാളെ ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നട ത്തുക
കോ ഓർഡിനേറ്റർ
കോഴിക്കോട്∙ വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കോഴിക്കോട്, മാനുഷ സ്കൂൾ ഓഫ് സോഷ്യൽ റിസർച് ആൻഡ് എച്ച്ആർഡി കോഴിക്കോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പാക്കി വരുന്ന കാവൽ പദ്ധതിയുടെ കോ ഓർഡിനേറ്റർ തസ്തികയിലേക്കുള്ള വോക്-ഇൻ ഇന്റർവ്യൂ 21ന്. 7012290148.
ടെക്നിഷ്യൻ
കടലുണ്ടി ∙ കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. 5 ഒഴിവുകളുണ്ട്. കൃഷിഭവനുമായി ബന്ധപ്പെടുക.
പഠനക്കളരി
കോഴിക്കോട് ∙ മൊകവൂർ ശാന്തിനികേതനിൽ 8–11 ക്ലാസിലെ കുട്ടികൾക്കായി 18, 19, 20 തീയതികളിൽ പഠനക്കളരി നടത്തുന്നു. 94950 65892
ഹോട്ടൽ മാനേജ്മെന്റ്: സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം
കോഴിക്കോട്∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയും നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയും ചേർന്നു നടത്തുന്ന ബിഎസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള സൗജന്യ പരിശീലനം 22, 23 തീയതികളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ക്യാംപസിൽ നടക്കും. 9037098455
സിവിൽ സർവീസ് പരിശീലന ക്ലാസ്
കോഴിക്കോട്∙ മുൻ ചീഫ് സെക്രട്ടറി ഡോ.ജിജി തോംസൺ നേതൃത്വം നൽകുന്ന ഭാരത് ഭാവിക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 24 മുതൽ 26 വരെ വിദ്യാർഥികൾക്കായി സിവിൽ സർവീസ് പരിശീലന ക്ലാസ് കുന്നമംഗലം സിഡബ്ല്യുആർഡിഎം ഓഡിറ്റോറിയത്തിൽ നടത്തും. 7–10 ക്ലാസ് വിദ്യാർഥികൾക്കു പങ്കെടുക്കാം. റജിസ്ട്രേഷൻ: 8714608603, [email protected]
ഫുട്ബോൾ ടൂർണമെന്റ്
കോഴിക്കോട് ∙ ദർപ്പണം സാംസ്കാരിക വേദിയുടെ സി.പി.കുഞ്ഞു സ്മാരക ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മേയ് 9 മുതൽ 16 വരെ പള്ളിക്കണ്ടി കോതി മിനി സ്റ്റേഡിയത്തിൽ നടത്തും. ഓരോ ദിവസവും മത്സരത്തിനു മുന്നോടിയായി വനിതാ ഫുട്ബോൾ മത്സരവും ജൂനിയർ വിഭാഗം മത്സരവും നടക്കും. റജിസ്ട്രേഷൻ: 9995223298.
ചെസ് പരിശീലന ക്യാംപ്
കോഴിക്കോട്∙ ആനന്ദ് ചെസ് അക്കാദമി ദേശപോഷിണി വായനശാലയിൽ ജില്ലയിലെ കുട്ടികൾക്കായി 21 മുതൽ 25 വരെ പരിശീലന ക്യാംപ് നടത്തും. 8137852288.
പിഎസ്സി അഭിമുഖം
കോഴിക്കോട്∙ ജില്ലയിലെ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി 304/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അഭിമുഖ പരീക്ഷ 23, 24, 25 തീയതികളിൽ പിഎസ്സി ജില്ലാ/ മേഖല ഓഫിസുകളിൽ നടത്തും. 0495–2371971.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8.30 മുതൽ 5 വരെ ബീച്ച് സിടിഒ, സീക്വീൻ, നോർത്ത് പെയർ, ഫെറാരി അപ്പാർട്മെന്റ്, ഓഷ്യനിക് ട്രാൻസ്ഫോമർ പരിധിയിൽ.
∙ 8 – 5: കൊടുവള്ളി താജ് വെഡിങ്, മംഗല്യ, മിനി സിവിൽ സ്റ്റേഷൻ, സിറ്റി മാൾ, ഗുഡ് ഹോപ്പ് അപ്പാർട്മെന്റ്, ഹൈസ്കൂൾ റോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.