കോഴിക്കോട് ∙ പാചകവാതക പ്രശ്നം രൂക്ഷമാകുന്നു. ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലേക്ക് കടന്നതോടെ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാർഥികളും മറ്റും ദുരിതത്തിലായി.
വെസ്റ്റ്ഹിൽ പ്രദേശത്തെ വിവിധ ഹോസ്റ്റലുകളിലും വീടുകളിലും വാടകയ്ക്കു താമസിക്കുന്നവർക്കു ഭക്ഷണം കിട്ടാതായതോടെ ഇന്നലെ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
മെസുകൾ, കന്റീനുകൾ, ഹോട്ടലുകൾ എന്നിവയെ ആശ്രയിച്ചാണ് ഒട്ടുമിക്ക ഹോസ്റ്റലുകളിലെയും കുട്ടികൾ ആഹാരം കഴിക്കുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ അധ്യാപകരുമായി ചർച്ച നടത്തി.
തുടർന്ന് ഒരാഴ്ച എൻജിനീയറിങ് കോളജിലെ ക്ലാസുകൾ ഓൺലൈനാക്കാമെന്ന് അധ്യാപകർ ഉറപ്പു നൽകിയതായി എസ്എഫ്ഐ നേതാവ് എച്ച്.ഹുനൈസ് പറഞ്ഞു.
അടുപ്പുകൂട്ടി പ്രതിഷേധിച്ചു
കോഴിക്കോട് ∙ പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടൽ സമരം നടത്തി. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.സ്മിജ പ്രസംഗിച്ചു.
ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി
കോഴിക്കോട് ∙ പാചകവാതക ക്ഷാമത്തിനു പരിഹാരം കാണുക, ഹോട്ടൽ – റസ്റ്ററന്റ് മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുക, അന്യായമായ വില വർധന പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്കു മാർച്ചും അടുപ്പുകൂട്ടി പ്രതിഷേധവും നടത്തി. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം കെ.എം.റഫീഖ് അധ്യക്ഷത വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.എസ്.സന്തോഷ്, സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി.പ്രദീപ്, മൊയ്തീൻ കോയ, സുനിൽ കുമാർ, തൃബു ദാസ്, അബ്ദുൽ, വരുൺ ഭാസ്കർ, അഹമ്മദ് കബീർ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

