കോഴിക്കോട് ∙ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സമ്പൂർണ വിജയം. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി എതിരില്ലാതെ റീമ കുന്നുമ്മലിനെ (മുസ്ലിം ലീഗ്) തിരഞ്ഞെടുത്തു.
വികസന കാര്യ സ്ഥിരം സമിതിയിലേക്കു എൽഡിഎഫിലെ ആരും നാമനിർദേശ പത്രിക നൽകാൻ സമയത്തിനു എത്തിയില്ല. നാമനിർദേശ പത്രിക നൽകേണ്ട
മഞ്ജുള മോവിള്ളാരി ഗതാഗത കുരുക്കിനെ തുടർന്നു വൈകി എത്തിയതിനാലാണ് നാമനിർദേശ പത്രിക നൽകാൻ കഴിയാതിരുന്നതെന്നാണ് വിശദീകരണം.
വൈസ് പ്രസിഡന്റ് കെ.കെ.നവാസാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി കെ.ബാലാമണിയെ (കോൺഗ്രസ്) തിരഞ്ഞെടുത്തു.
എൽഡിഎഫിലെ കെ.കെ.ശോഭയെയാണ് ബാലാമണി പരാജയപ്പെടുത്തിയത്. ആരോഗ്യ- വിദ്യാഭ്യാസ സമിതി ചെയർമാനായി മുനീർ എരവത്തിനെ (കോൺഗ്രസ്) തിരഞ്ഞെടുത്തു.
എൽഡിഎഫിന്റെ കെ.കെ. ദിനേശനായിരുന്നു എതിർ സ്ഥാനാർഥി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി കെ.ബൽക്കീസിനെ (മുസ്ലിം ലീഗ്) തിരഞ്ഞെടുത്തു. എൽഡിഎഫിലെ പി.ശാരുതിയെയാണ് ബൽക്കീസ് തോൽപിച്ചത്.
എഡിഎം സി.മുഹമ്മദ് റഫീഖ് വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

