കോഴിക്കോട് ∙ കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കോഴിക്കോട് ബീച്ചിൽ ബ്ലൈൻഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കാഴ്ച പരിമിതിയുള്ളവർക്കായി പ്രത്യേകം രൂപപ്പെടുത്തിയ, ശബ്ദം പുറപ്പെടുവിക്കുന്ന പന്തുകൾ ഉപയോഗിച്ചായിരുന്നു ആവേശകരമായ മത്സരം നടന്നത്.
കേരള ബ്ലൈൻഡ് ഫുട്ബോൾ അസോസിയേഷന്റെ സഹകരണതോടെയാണ് ഓഫ് സംഘടിപ്പിച്ചത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ഡിസബിലിറ്റിയുള്ളവരോടുള്ള സാമൂഹിക അകലം ഇല്ലാതാക്കാൻ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവൽ ഡയറക്ടർ റോഷൻ ബിജിലി അധ്യക്ഷത വഹിച്ചു. ഡിഫറന്റലി എബിൾഡ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ.
പ്രമോദ് കുമാർ, ബൈജു ആയടത്തിൽ സംസാരിച്ചു. സാമൂഹിക സന്നദ്ധ സംഘടനായ തണലും മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും ചേർന്ന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ സഹകരത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

