ഫറോക്ക് ∙ സേവ് എനർജി, സേവ് നേഷൻ എന്ന ആശയം സഫലമാക്കാൻ മൺചെരാതുകൾ കത്തിച്ച് നല്ലൂർ മഴവില്ല് റസിഡന്റ്സ് അസോസിയേഷൻ. റസിഡന്റ്സ് സ്ഥാപക ദിനത്തിൽ ഊർജ സംരക്ഷണം ലക്ഷ്യമിട്ടു മുഴുവൻ അംഗങ്ങളും ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണച്ചു.
വൈദ്യുതി ഉപയോഗം ഏറ്റവും കൂടിയ വൈകിട്ട് 6.30 മുതൽ 7.30 വരെയാണ് മുഴുവൻ വീട്ടുകാരും വൈദ്യുതി വിളക്കുകൾ അണച്ചു മൺചെരാതുകൾ കത്തിച്ചത്.
അസോസിയേഷൻ പരിധിയിലെ 130 വീട്ടുകാരും പങ്കാളികളായ പ്രവർത്തനം നാടിനു മാതൃകയായി. ഇതോടൊപ്പം ലഹരിക്കെതിരെ വിദ്യാർഥികൾ ഫ്ലാഷ്മോബ് നടത്തി.
മഴവില്ല് പ്രസിഡന്റ് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ.കമറുലൈല, വി.സുഭാഷ്, ശിശുദിന സ്റ്റാംപിൽ തിരഞ്ഞെടുത്ത ചിത്രകാരി പി.വൈഗ എന്നിവരെ ആദരിച്ചു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ കെ.സുബീഷ്, മുനിസിപ്പൽ റസിഡന്റ്സ് കോഓർഡിനേഷൻ സെക്രട്ടറി സക്കീർ പാറക്കാട്ട്, മഴവില്ല് വനിതാ വിഭാഗം പ്രസിഡന്റ് എ.പ്രഭ, സെക്രട്ടറി പി.ജിൻസി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

