കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 5ാം വാർഡിലെ മണ്ടോപ്പാറ മേഖലയിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഒറ്റപ്ലാക്കൽ റെജിയുടെ വാഴ, കമുക് എന്നിവയാണ് തകർത്തത്.കഴിഞ്ഞ രാത്രിയിൽ പെരുവണ്ണാമൂഴി ഡാം റിസർവോയർ നീന്തിക്കയറിയാണ് ആനക്കൂട്ടം കൃഷിയിടത്തിൽ എത്തിയത്.
കഴിഞ്ഞ ദിവസം കാളങ്ങാലിയിലെ ജനവാസ കേന്ദ്രങ്ങളിലും ആനകൾ നാശം വിതച്ചിരുന്നു.
തുടർച്ചയായി കൃഷിഭൂമിയിൽ കാട്ടാനയിറങ്ങി നാശം വിതയ്ക്കുന്നതിൽ കർഷകർ ആശങ്കയിലാണ്. കാട്ടാനകളെ വനഭൂമിയിൽ തന്നെ നിലനിർത്താൻ വനം വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. സോളർ തൂക്കുലവേലി നിർമാണവും പൂർത്തിയാക്കണം.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്ഥിരസമിതി അധ്യക്ഷൻ ചെറിയാൻ അറയ്ക്കൽ, മെംബർമാരായ പ്രബീഷ് തളിയോത്ത്, ജോസ് വെളിയത്ത്, സണ്ണി കാനാട്ട്, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

