തിരുവമ്പാടി∙ ‘പ്രിസിഷൻ ഫാമിങ്ങിലൂടെ നേട്ടം കൊയ്യുകയാണ് തൊണ്ടിമ്മൽ ചാലിൽതൊടിക വിനീതിന്റെ കുടുംബം. 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഇവർ നടത്തുന്ന പച്ചക്കറി –കിഴങ്ങുവർഗ കൃഷി കൊടുവള്ളി ബ്ലോക്കിലെ ഏറ്റവും മാതൃകാപരമായ കൃഷി എന്ന നിലയിൽ ശ്രദ്ധേയമായി.
ആദ്യം ചെറിയ തോതിൽ ആരംഭിച്ച കൃഷി ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് ഏറെ ലാഭകരമായി മാറ്റി.
കൃഷിയിലെ വൈവിധ്യം ആണ് ശ്രദ്ധേയം. പച്ചക്കറി, കിഴങ്ങു വർഗങ്ങൾ, വിവിധ ഇനം വാഴ എന്നിവ എല്ലാം കൃഷിയിടത്തിലുണ്ട്.
പച്ചക്കറിയിൽ പയർ, വെണ്ട, കത്തിരി, വഴുതന, പടവലം, പച്ചമുളക്, സലാട് വെള്ളരി എന്നിവയെല്ലാം ഉണ്ട്. ടിഷ്യു കൾചർ വാഴ ആണ് കൃഷി ചെയ്യുന്നത്.
2000 വാഴകൾ കൃഷിയിടത്തിൽ ഉണ്ട്. തിരുവമ്പാടി കൃഷി ഭവൻ, കൊടുവള്ളി ബ്ലോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള പിന്തുണയും പ്രോത്സാഹനവുമാണ് പ്രചോദനം.
കൃത്യതയുള്ള കൃഷി വഴിയാണ് വിനീത് നേട്ടം കൊയ്തതെന്നു തിരുവമ്പാടി കൃഷി ഓഫിസർ മുഹമ്മദ് ഫാസിൽ പറഞ്ഞു. ശരാശരി അര ക്വിന്റലോളം പയർ കൃഷിയിടത്തിൽ നിന്ന് ഒരു ദിവസം വിളവ് എടുക്കുന്നുണ്ട്. ഉൽപന്നങ്ങളിൽ വാഴക്കുലകൾ കൂടുതലും വിഎഫ്പിസികെ വഴി വിറ്റഴിക്കുന്നു. പച്ചക്കറികളും കിഴങ്ങു വർഗങ്ങളും വിൽക്കുന്നതിനു തൊണ്ടിമ്മൽ റോഡരികിൽ കർഷക കട
തുറന്നു. കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത് എത്തിക്കുന്ന ഉൽപന്നങ്ങൾ യാത്രക്കാരും നാട്ടുകാരും വാങ്ങുന്നു.
പുതിയ സാങ്കേതികവിദ്യയുടെ കൃഷി രീതി എങ്ങനെ ഫലപ്രദമാക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് വിനീത് എന്ന് കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹൻ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് കൃഷി ഉപദേശക സമിതി ചെയർമാൻ കൂടിയാണ് വിനീത്.
പിതാവ് വിജയൻ, മാതാവ് സുശീല, ഭാര്യ ദീപ, മക്കളായ ആവണി, അവനിക എന്നിവരും വനീതിനു പിന്തുണയും പ്രോത്സാഹനവുമായി കൃഷിയിടത്തിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

