വടകര ∙ മീത്തലെ മുക്കാളി ദേശീയപാതയിൽ മണ്ണിടിഞ്ഞ ഭാഗത്തെ സുരക്ഷാഭിത്തി നിർമാണം ഇഴയുന്നു. ഇത് കാരണം മുകളിൽ ഭീഷണിയിലായ വലിയ പുന പറമ്പത്ത് കുഞ്ഞി മറിയത്തിന്റെ കുടുംബം വീടു മാറി.
ഭിത്തി കെട്ടൽ പൂർത്തിയായാൽ തിരികെ എത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വീടിനോട് ചേർന്ന ഭാഗം ഇടിയാൻ പാകത്തിലാണ്. കഴിഞ്ഞ 11ന് ആണ് വലിയ തോതിൽ മണ്ണിടിഞ്ഞത്.
അതിന്റെ 2 ആഴ്ച മുൻപും ഇതിനോട് ചേർന്ന ഭാഗം ഇടിഞ്ഞിരുന്നു. സുരക്ഷിത ഭിത്തി കെട്ടുന്ന പണി ഒരു മാസത്തിലധികമായി മെല്ലെയാണ് നടത്തുന്നത്.
രാത്രി നാലോ അഞ്ചോ പേർ മാത്രമാണ് പ്രവൃത്തിക്കുള്ളത്. അവസാനം മണ്ണിടിഞ്ഞപ്പോൾ ഭിത്തി കെട്ടൽ വേഗത്തിലാക്കുമെന്ന് ദേശീയപാത അതോറിറ്റിയും പാത നിർമാണ കമ്പനിയും ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇപ്പോഴും ആറു പേർ മാത്രമാണ് പണിക്കു വരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. കുഞ്ഞി മറിയത്തിന്റെ വീടും ഇടിയുന്ന ഭാഗവും തമ്മിൽ 3 മീറ്ററോളം അകലമേയുള്ളൂ.
ഇത് കാരണം ഇനിയും ഇടിച്ചിലുണ്ടായാൽ വീടു തന്നെ അപകടത്തിലാകും. സമീപത്ത് വിള്ളലുണ്ട്.
ഈ ഭാഗം ഇടിഞ്ഞാൽ സമീപത്തുള്ള കുന്നുമ്മൽ വാസു, കുന്നുമ്മൽ സുമ എന്നിവരുടെ വീടുകളും അപകടത്തിലാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

