നന്മണ്ട ∙ സൽക്കാരത്തിന് എത്തിയവർ ചോദിച്ച ഭക്ഷണം നൽകാത്തതിനു ഹോട്ടലിൽ വ്യാപക അതിക്രമം.
നന്മണ്ട ഫോർട്ടീൻസ് ഹോട്ടലിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്.
ഉടമകളിൽ ഒരാൾ ഉൾപ്പെടെ 10 ജീവനക്കാർക്കു പരുക്കേറ്റു. 40 പേർക്ക് ഊൺ അല്ലെങ്കിൽ ബിരിയാണി നൽകണമെന്നാണു സൽക്കാരം ഒരുക്കിയവർ ഹോട്ടലുകാർക്ക് നിർദേശം നൽകിയത്. ആദ്യം ഇരുന്ന 20 പേർക്ക് ഇതനുസരിച്ചു ഭക്ഷണം നൽകി.
അതിനു ശേഷം എത്തിയവർ ഇതേ മെനുവിൽ ഉൾപ്പെടാത്ത പൊള്ളിച്ച ചിക്കനും മീനും ഉൾപ്പെടെ ആവശ്യപ്പെട്ടതായും ഇവ നൽകാൻ നിർദേശം ഇല്ലെന്നും പറഞ്ഞതോടെ ആക്രമണം നടത്തുകയായിരുന്നുവെന്നു ഹോട്ടൽ നടത്തിപ്പുകാർ പറഞ്ഞു.
ഈ സംഘം ഹോട്ടലിന്റെ ഉൾവശം അടിച്ചു തകർത്തു. മേശയും കസേരകളും മറിച്ചിട്ടു.
ഗ്ലാസുകൾ പൊട്ടിച്ചിതറി. ഭക്ഷണ സാധനങ്ങളും നശിച്ചു.
പൊടുന്നനെ ആക്രമണം ഉണ്ടായതോടെ ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റുള്ളവർ പേടിച്ചു മാറി. സംഘർഷം തുടർന്നതോടെ പൊലീസിനെ വിളിച്ചു. പൊലീസെത്തി വളരെ പണിപ്പെട്ടാണു സംഘർഷം സൃഷ്ടിച്ചവരെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചത്.
പരുക്കേറ്റ ഉടമ കരിയാത്തൻകാവ് കുഴിപറമ്പിൽ അസീസ് (50), മക്കളായ ഫവാസ് (26), നബീൽ (22), കാഷ്യർ റിഫാദ് (28), ജീവനക്കാരായ അനീഷ് (30), ഫൈജാസ് (25), ശരത്ത് (27) എന്നിവരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ടിങ്കു (20), നസീം (24), റൗഫ് (20) എന്നിവരെ ബാലുശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

