കോഴിക്കോട് ∙ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാഷനൽ സർവീസ് സ്കീം 2024 25 വർഷത്തിൽ കോഴിക്കോട് ജില്ലാതലത്തിൽ മികച്ച യൂണിറ്റിന് ഉള്ള പുരസ്കാരം ചേളന്നൂർ എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം യൂണിറ്റിന് ലഭിച്ചു. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ ആർ.രാജേഷ് കുമാറിൽ നിന്ന് പ്രിൻസിപ്പൽ പി.കെ.ഷീജ, പ്രോഗ്രാം ഓഫിസർ എ.കെ.പ്രവീഷ്, പി.സനിൽകുമാർ, വൊളന്റിയർമാരായ മെഹ്ഷാ സൽമ, ഹനാൻ, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഹയർസെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ മനോജ് കുമാർ, റീജിയനൽ പ്രോഗ്രാം കോഓർഡിനേറ്റർ എസ്.ശ്രീചിത്ത്, ക്ലസ്റ്റർ കൺവീനർ കെ.പി.അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രോഗ്രാം ഓഫിസർ എ.കെ.പ്രവീഷിന്റെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള സ്നേഹകിരണം പദ്ധതി, വയനാട് പുനരധിവാസത്തിനുവേണ്ടി നടത്തിയ അച്ചാർ ചാലഞ്ച്, ഉപജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വിതരണം, തയ്യൽ മെഷീൻ വിതരണം, വാക്കർ നൽകൽ, സഹപാഠിക്കായി വീൽ ചെയർ വിതരണം, പുസ്തകക്കൂട് സമർപ്പണം, പെൺകുട്ടികൾക്കായി തെങ്ങുകയറ്റ പരിശീലനം, ഹാൻഡ് വാഷ് നിർമിച്ച് വിപണിയിൽ ഇറക്കൽ, ഫലസമൃദ്ധി പദ്ധതി, കിടപ്പ് രോഗികൾക്ക് ഡയപ്പർ ബാങ്ക് തുടങ്ങി വിവിധ പദ്ധതികൾ മികവുറ്റ രീതിയിൽ സംഘടിപ്പിച്ചാണ് പുരസ്കാരം നിറവിൽ എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]